Art
കലോത്സവ വേദികളില്‍ ഇന്ന്
കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍
1. അതിരാണിപ്പാടം (വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനം)
നാടോടിനൃത്തം എച്ച്.എസ്.എസ് (ആണ്)- 9.00
2. ഭൂമി (തളി സാമൂതിരി സ്കൂള്‍)
നാടകം എച്ച്.എസ്.എസ്- 9.00
3. കുടല്ലൂര്‍ (തളി സാമൂതിരി സാകൂള്‍ ഗ്രൗണ്ട്)
മോഹിനിയാട്ടം എച്ച്.എസ്.എസ് (പെണ്)- 9.00
പൂരക്കളി എച്ച്.എസ്.എസ്- 3.00
4. തസ്രാക്ക് (നടക്കാവ് പ്രൊവിഡന്‍സ് സ്കൂള്‍)
ഭരതനാട്യം എച്ച്.എസ് (ആണ്)- 9.00
കുച്ചിപ്പുടി എച്ച്.എസ് (പെണ്)- 3.00
5. ബേപ്പൂര്‍ (ബീച്ച് ഗുജറാത്തി ഹാള്‍)
ദഫ്മുട്ട് എച്ച്.എസ്- 9.00
6. നാരകംപുരം (സെന്റ് ജോസഫ് ബോയ്സ് സ്കൂള്‍)
മോണോ ആക്ട് എച്ച്.എസ് (ആണ്)- 9.00
മോണോ ആക്ട് എച്ച്.എസ്.എസ് (പെണ്)- 12.00
പഞ്ചവാദ്യം എച്ച്.എസ്.എസ്- 4.00
7. പാണ്ഡവപുരം (ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂള്‍)
ചാക്യാര്‍കൂത്ത് എച്ച്.എസ്.എസ്- 9.00
നങ്ങ്യാര്‍കൂത്ത് എച്ച്.എസ്.എസ്- 3.00
8. തൃക്കോട്ടൂര്‍ (പരപ്പില്‍ എം.എസ് സ്കൂള്‍)
അറബി സാഹിത്യോത്സവം
കഥാപ്രസംഗം എച്ച്.എസ്- 2.00
പ്രസംഗം എച്ച്.എസ്- 4.00
പ്രസംഗം അറബിക് ജനറല്‍ എച്ച്.എസ്.എസ്- 5.00
9. തിക്കോടി (പരപ്പില്‍ എം.എസ് സ്കൂള്‍ ഓഡിറ്റോറിയം)
അറബി സാഹിത്യോത്സവം
നിഘണ്ടു നിര്‍മാണം എച്ച്.എസ്- 2.00
പ്രശ്നോത്തരി എച്ച്.എസ്- 3.00
അടിക്കുറിപ്പ് എച്ച്.എസ്- 4.00
10. പാലേരി (ചാലപ്പുറം ഗണപത് ബോയ്സ് സ്കൂള്‍)
മിമിക്രി എച്ച്.എസ് (പെണ്)
മിമിക്രി എച്ച്.എസ് (ആണ്)
വൃന്ദവാദ്യം എച്ച്.എസ്- 3.00
11. മൂപ്പിലശ്ശേരി (ചാലപ്പുറം അച്യുതന് ഗേള്‍സ് സ്കൂള്‍)
സംസ്കൃതോത്സവം
കൂടിയാട്ടം എച്ച്.എസ്- 9.00
12. പുന്നയൂര്‍കുളം (ചാലപ്പുറം അച്യുതന് ഗേള്‍സ് എല്‍.പി സ്കൂള്‍)
സംസ്കൃതോത്സവം
പാഠകം എച്ച്.എസ് (ആണ്)- 9.00
പാഠകം എച്ച്.എസ് (പെണ്)- 12.00
ഗാനാലാപനം എച്ച്.എസ് (ആണ്)- 2.00
ഗാനാലാപനം എച്ച്.എസ് (പെണ്)- 4.00
13. ഉജ്ജയിനി (അശോകപുരം സെന്റ് വിന്‍സെന്റ് കോളനി സ്കൂള്‍)
കഥകളി സിംഗില്‍ എച്ച്.എസ്.എസ് (ആണ്)- 9.00
കഥകളി ഗ്രൂപ്പ് എച്ച്.എസ്.- 1.00
14. തിരുനെല്ലി (പുതിയറ എസ്.കെ. പൊറ്റെക്കാട് ഹാള്‍)
ഗിറ്റാര്‍ എച്ച്.എസ്- 9.00
ഗിറ്റാര്‍ എച്ച്.എസ്.എസ്- 12.00
നാദസ്വരം എച്ച്.എസ്- 3.00
15. മയ്യഴി (സെന്റ് ആന്റണീസ് യു.പി സ്കൂള്‍)
തബല എച്ച്.എസ്.എസ്- 9.00
മൃദംഗം/ഗഞ്ചിക/ഘടം എച്ച്.എസ്- 12.00
മദ്ദളം എച്ച്.എസ്- 2.00
16. തക്ഷന്‍കുന്ന് (കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ്)
പ്രസംഗം മലയാളം എച്ച്.എസ്- 9.00
പ്രസംഗം മലയാളം എച്ച്.എസ്.എസ്- 11.00
കഥാപ്രസംഗം എച്ച്.എസ്- 2.00
17. അവിടനല്ലൂര്‍ (വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍ സ്കൂള്‍)
ലളിതാഗാനം എച്ച്.എസ് (ആണ്)- 9.00
ലളിതഗാനം എച്ച്.എസ് (പെണ്)- 12.00
സംഘഗാനം എച്ച്.എസ്.എസ്- 4.00
18. ഊരാളിക്കുടി (വെസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ട്)
ബാന്‍ഡ് മേളം എച്ച്.എസ്- 9.00
19. കക്കട്ടില്‍ (എരഞ്ഞിപ്പാലം മര്‍കസ് സ്കൂള്‍)
പദ്യംചൊല്ലല്‍ ഉര്‍ദു എച്ച്.എസ്.എസ്- 9.00
പദ്യംചൊല്ലല്‍ ഉര്‍ദു എച്ച്.എസ്- 11.00
നാടന്‍പാട്ട് എച്ച്.എസ്- 3.00
20.ശ്രാവസ്തി (ടൗണ്‍ ഹാള്‍)
അറബിക് സെമിനാര്‍- 10.00
ഗസല്‍ ആലാപനം എച്ച്.എസ്.എസ്- 2.00
21. ഖജുരാഹോ (നടക്കാവ് ജി.ജി.എച്ച്.എസ്.എസ്)
കാര്‍ട്ടൂണ്‍ എച്ച്.എസ്.എസ്- 9.00
കാര്‍ട്ടൂണ്‍ എച്ച്.എസ്- 11.00
കൊളാഷ് എച്ച്.എസ്.എസ്- 2.00
22. തച്ചനക്കര (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)
കഥരചന മലയാളം എച്ച്.എസ്- 10.00
ഉപന്യാസരചന മലയാളം എച്ച്.എസ്- 12.00
കഥാരചന മലയാളം എച്ച്.എസ്.എസ്- 3.00
23. ലന്തന്‍ ബത്തേരി (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)
കഥരചന ഇംഗ്ലീഷ് എച്ച.എസ്- 9.00
കഥരചന ഇംഗ്ലീഷ് എച്ച്.എസ്.എസ്- 11.00
ഉപന്യാസരചന ഇംഗ്ലീഷ് എച്ച്.എസ്- 2.00
24. മാവേലിമന്റം (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)
കവിതരചന ഹിന്ദി എച്ച്.എസ്- 9.00
കഥരചന ഹിന്ദി- 11.00
ഉപന്യാസരചന ഹിന്ദി എച്ച്.എസ്- 2.00
Art
നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്സ്, ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
Art
നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
63 -ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.
വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്, കലാമണ്ഡലം ചിനോഷ് ബാലന്, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.
രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്മാന് വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
