Career
ഡെന്റൽ പിജി പ്രവേശനത്തിന് നീറ്റ് എംഡിഎസ് പരീക്ഷ; അപേക്ഷ ഈ മാസം 30 വരെ
അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം

അടുത്ത അധ്യയന വർഷത്തെ എംഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്–എംഡിഎസ് പരീക്ഷയ്ക്ക് (NEET-MDS 2023 : National Eligibility-cum-Entrance Test) ഈ മാസം 30ന് രാത്രി 11.55 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 4250 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 3250 രൂപ. ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം. പരീക്ഷയുടെ ചുമതല നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് www.nbe.edu.in www.natboard.edu.in പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി www.mcc.nic.in
ബിഡിഎസ് ജയിച്ച് 2023 മാർച്ച് 31ന് എങ്കിലും ഇന്റേൺഷിപ് പൂർത്തിയാക്കി, സംസ്ഥാന ഡെന്റൽ കൗൺസിൽ റജിസ്ട്രേഷൻ നേടാവുന്നവർക്ക് അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് 22 മുതൽ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറുപയോഗിച്ചുള്ള ടെസ്റ്റ്, മാർച്ച് ഒന്നിന്. ഇന്ത്യൻ ഡെന്റൽ കൗൺസിൽ അംഗീകരിച്ച ബിഡിഎസ് സിലബസനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നുള്ള 240 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാഫലം 31ന്. 76 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. പ്രവേശനാർഹതയ്ക്ക് 50-ാം പെർസെന്റൈലിലെങ്കിലും വരണം.
Career
പി.ടി. സഫ്വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india1 day ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍