Connect with us

kerala

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരായ ആര്‍.എസ്.എസ് ആക്രമണം അപലപനീയം: വിഡി സതീശന്‍

പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു

Published

on

തിരുവനന്തപുരം- പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ.പി ഹാഷിമിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രകോപനം ഒന്നുമില്ലാതെയാണ് ഹാഷിമിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ അക്രമം കൊണ്ട് നേരിടാന്‍ ആര്‍.എസ്.എസ് ശ്രമിച്ചാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി പ്രതിരോധിക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു.

പാനൂര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളായി ആര്‍.എസ്.എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഗുണ്ടകള്‍ക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവര്‍ത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

kerala

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും

Published

on

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

ഇ​തി​നു​ പു​റ​മേ, ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൻറെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

Trending