Connect with us

india

ഇന്ന് ഫൈസലാണെങ്കില്‍ നാളെ ആരും ഏത് പാര്‍ട്ടിയുമാകാം എന്നതിന് തെളിവാണിത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചയാളാണ് ഇങ്ങനെ അയോഗ്യനാക്കപ്പെടുന്നതെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയുടെ അപായമണിയാണ്.

ഇന്ന് ഫൈസലാണെങ്കില്‍ നാളെ ആരും ഏത് പാര്‍ട്ടിയുമാകാം എന്നതിന് തെളിവാണിത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചയാളാണ് ഇങ്ങനെ അയോഗ്യനാക്കപ്പെടുന്നതെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയുടെ അപായമണിയാണ്.

Published

on

കോടതി ശിക്ഷിച്ചയാളെ സര്‍ക്കാര്‍ പദവികളില്‍നിന്ന് പുറത്താക്കണമെന്നാണ് ചട്ടം. എന്നാല്‍ എം.പിയുടെയും എം.എല്‍.എയുടെയുംകാര്യത്തില്‍ ഇതെങ്ങനെയാണ്? പെട്ടെന്നൊരു പുറത്താക്കല്‍ പൊതുവെ ഉണ്ടാകാറില്ല. കേസുകളുടെ കെട്ടുകള്‍ തന്നെ ഓരോ ജനപ്രതിനിധിക്കും രാഷ്ട്രീയപ്രവര്‍ത്തകരെന്ന നിലയിലുണ്ടാകും. അതൊക്കെ നേരിട്ട് കോടതിയില്‍നിന്ന് ശിക്ഷ വാങ്ങാതിരിക്കുക എന്നതാണ ്‌രീതി. ഇവിടെ മോദിസര്‍ക്കാര്‍ പക്ഷേ രായ്ക്കുരാമാനം ഒരു ജനപ്രതിനിധിയുടെ പുറത്താക്കല്‍ നടത്തുന്നു. തൊട്ട് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവന്ന സമയമാണിത്. അതിലെ വിവരങ്ങള്‍ നിഷേധിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാന്‍ സമയമൊട്ടും വേണ്ടെന്ന് തെളിയിച്ചത് സ്വാഭാവികം.സ്വന്തമായി എം.പിപോയിട്ട് എം.എല്‍.എപോലുമില്ലാത്ത പാര്‍ട്ടിയാണ് 20 കോടി വരുന്ന മുസ്‌ലിംകളുള്‍പ്പെടുന്ന ഇന്ത്യയെ ഭരിക്കുന്നത്. അപ്പോള്‍ എന്ത് കാരണത്താലായാലും പൊടുന്നനെ ലോക്‌സഭാംഗത്വം റദ്ദാക്കുന്നത് സ്വാഭാവികം.
അയോഗ്യനാക്കാനും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും വലിയ സമയമൊന്നും മോദിസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും കൊടുത്തില്ല. പക്ഷേ കോടതിയുടെ അന്തിമ വിധിവരാനിരിക്കെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കൊച്ചിയിലെ ഹൈക്കോടതിയാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചത്. അതിനെതിരെ ഇനിയും വിവിധ കോടതികളിലും ബെഞ്ചുകളിലും അപ്പീലിന് പരാതിക്കാരന് അവകാശമുണ്ട്. അതുകൊണ്ടാണ് ഇന്ന് ഹൈക്കോടതിപ്രതിയെ സ്റ്റേ ചെയ്തുകൊണ്ട് ആശ്വാസം നല്‍കിയത്. ഇനി സുപ്രീംകോടതിയില്‍ കേസ് അന്തിമവിധി വരുമ്പോഴെന്താവുമെന്ന ്കാണാനിരിക്കുന്നതേ ഉള്ളൂ. മോദികാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലോകത്തെ ജനാധിപത്യത്തിന്റെ സ്ഥിതിയെന്താണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അപരാധികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു ജനപ്രതിനിധി അപ്പീലിനും കുറ്റവിമുക്തമാക്കലിനും സമയമിരിക്കെ അയോഗ്യനാക്കപ്പെടുകയും പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് എല്ലാത്തിനും റാന്‍മൂളാനായി ചിലര്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ഉണ്ടെന്നതിന് തെളിവാണ്. ഇന്ന് ഫൈസലാണെങ്കില്‍ നാളെ ആരും ഏത് പാര്‍ട്ടിയുമാകാം എന്നതിന് തെളിവാണിത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചയാളാണ് ഇങ്ങനെ അയോഗ്യനാക്കപ്പെടുന്നതെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയുടെ അപായമണിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending