india
മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ബജറ്റെന്ന് സാമ്പത്തികവിദഗ്ധന്‍
20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.
ഡോ.ഡി. ധനുരാജ് (കൊച്ചിയിലെ സെന്റര്‍ ഫോര്‍
പബ്ലിക് പോളിസി റിസര്‍ച്ചിന്റെ
ചെയര്മാന്)
മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിന് ഇളവ് ചെയ്ത് കൊടുത്ത ടാക്സ് റിബേറ്റുകള്‍ ഇന്നത്തെ സാമ്പത്തിക രംഗത്ത് എത്ര പേര്‍ക്ക് ഗുണകരമാകുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് അടിസ്ഥാന മേഖലയിലെ വികസനമാണ്. അതിനാല്‍ തന്നെ അടിസ്ഥാന മേഖലയില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ് ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ പ്രവണത ഇതാണ്. പ്രത്യേകിച്ചും റെയില്‍വേ, റോഡുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പര്‍ശിക്കാന്‍ ബജറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും റവന്യൂ പിരിവ്, നികുതി പിരിവ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനമാണ് അടിസ്ഥാന മേഖല വികസനത്തിന് വേണ്ടി ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.
ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്: എല്ലാവരെയും ഉള്‍കൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈല്‍, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ അഴിച്ചുവിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണത്. ഇവയില്‍ ഒരോന്നും എടുത്ത് പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലേക്കും ഒരു എത്തിനോട്ടം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ മധ്യവര്‍ഗത്തിന് താല്പര്യമുള്ള അദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുക വഴി വരാനിരിക്കുന്ന രതിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരോടുള്ള ഒരു സൂചനയും ധനകാര്യമന്ത്രി ബജറ്റില്‍ നല്‍കുന്നുണ്ട്. 20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.
ബജറ്റ് പ്രസംഗത്തില്‍ ഡിജിറ്റലിനെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ലെങ്കിലും ഡിജിറ്റലിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ടെക്നോളജി ഉപയോഗിച്ച് ആരോഗ്യ, കാര്‍ഷിക സെക്ടറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞുവയ്ക്കുന്നത്. കസ്റ്റംസ് തിരുവ കുറയ്ക്കുന്നത് വഴി ആഭ്യന്തര ഉല്പാദനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് അറുതി വരുത്തുവാന്‍ പ്രത്യേക പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അപ്പോഴും മാന്‍ ഹോന്‍ ക്ലീനിങിനെ മെഷീന് ക്ലീനിങ് ആക്കുമെന്നുള്ളത് ബജറ്റിലെ വലിയ ഒരു പ്രഖ്യാപനമാണ്. കാര്‍ഷിക രംഗത്ത് കര്‍ഷകരും സര്‍ക്കാരും വ്യവസായികളും ഒന്നിച്ചുള്ള കാര്‍ഷിക വിപണി വിപുലീകരണവും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി 2200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മത്സ്യ മേഖലക്ക് വേണ്ടി 6000 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. അപ്പോഴും ഗ്രാമീണ തൊഴില്‍ മേഖലയിലെ മഹാത്മാ ഗാന്ധി ഗ്രാമീണ്‍ തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 73,000 കോടി വകയിരുത്തിയപ്പോഴും യഥാര്‍ഥത്തില്‍ 89,400 കോടി രൂപ വരെ ചെലവാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 50 പുതിയ എയര്‍പോര്‍ട്ടുകളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹെഡ്രജന്‍ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് വേണ്ടി 240000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഈ എനര്‍ജി ട്രാന്സിഷന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. കൂടാതെ ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും അവയെ മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

