Connect with us

kerala

കണ്ണൂര്‍ കാറപകടം; കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് യുവതിയുടെ അച്ഛന്‍, കുപ്പിയില്‍ കൊണ്ടുപോയത് വെള്ളം

കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കുപ്പിയിലുണ്ടായിരുന്നത് വെള്ളമായിരുന്നെന്നും മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു

Published

on

കണ്ണൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് യുവതിയുടെ അച്ഛന്‍. കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കുപ്പിയിലുണ്ടായിരുന്നത് വെള്ളമായിരുന്നെന്നും മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാവ്ച രാവിലെ 11 ഓടെയാണ് ദാരുണമായ അപകടം നടന്നത്.

‘ആശുപത്രിയിലേക്ക് പോകുന്നതിനാല്‍ കാറില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍ വെള്ളമാണ് ഉണ്ടായിരുന്നത്. പെട്രോള്‍ സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാര്‍ ഫയര്‍ സ്റ്റേഷന്റെ അടുത്തെത്തിയപ്പോള്‍ തന്നെ കരിഞ്ഞ മണം വരുന്നതായി പ്രജിത്ത് പറഞ്ഞിരുന്നു. വണ്ടി ഒതുക്കി എന്താണെന്ന് നോക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴേക്കും സ്റ്റിയറിങ്ങിന്റെ അടിഭാഗത്തു നിന്നും തീ ആളിപ്പടര്‍ന്നിരുന്നു. പിന്നാലെ ഡോര്‍ തുറന്ന് എടുത്ത്ചാടിയതുകൊണ്ട് പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനായി. വണ്ടി അല്‍പ്പം കൂടി മുന്നോട്ടുപോയാണ് നിന്നത്. മുന്നിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചിട്ടും പറ്റിയില്ല. റീഷ ഇരുന്ന ഭാഗത്തെ ഗ്ലാസ് പൊട്ടിച്ചപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാറില്‍ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത് റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു.

kerala

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.

 

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

crime

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; ന്യൂജെന്‍ കളളന്‍ പിടിയില്‍

പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Published

on

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍. മലപ്പുറം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, പി ആര്‍ അജയന്‍, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേകാന്വേഷണ സംഘം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

Trending