Connect with us

india

ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജന്‍

കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും.

Published

on

തിരുവനന്തപുരം: ഇന്ധന സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്ബോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകും.കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും.

ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. ഇ.പി.ജയരാജന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൈക്കൂലിക്കേസില്‍ കര്‍ണാടക എംഎല്‍എ അറസ്റ്റില്‍; തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിരോധത്തിലായി ബിജെപി

. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ എംഎല്‍എക്ക് നേരെ ഉയര്‍ന്ന ആരോപണം ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

Published

on

കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ ബിജെപി എംഎല്‍എ മാതല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തുടര്‍ന്നാണ് ലോകായുക്ത അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് മാതല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ റെയിഡില്‍ 8കോടിയില്‍ അധികം രൂപ കണ്ടെടുത്തിരുന്നു.

സോപ്പ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിക്കാനായി കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ എംഎല്‍എക്ക് നേരെ ഉയര്‍ന്ന ആരോപണം ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

Continue Reading

india

വൃക്ക രോഗം; നമീബയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു പെണ്‍ചീറ്റ ചത്തു

ജനുവരി 23ന് സാഷയ്ക്ക് തളര്‍ച്ചയും ക്ഷീണവും പ്രകടിപ്പിച്ചിരുന്നു.

Published

on

നമീബിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ച ചീറ്റുകളില്‍ ഒന്ന് ചത്തു. സാഷ എന്ന പെണ്‍ചീറ്റയാണ് ചത്തത്. വൃക്ക രോഗമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞിരുന്ന ചീറ്റയാണിത്.

ജനുവരി 23ന് സാഷയ്ക്ക് തളര്‍ച്ചയും ക്ഷീണവും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചീറ്റയ്ക്ക് വിഗദ്ധ ചികിത്സ ഉറപ്പ് വരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

india

ഔദ്യോഗിക വസതി ഒഴിയണം; രാഹുലിന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നോട്ടിസ്

ഏപ്രില്‍ 22 ഓടെ വസതി ഒഴിയണം എന്നാണ് നിര്‍ദ്ദേശം.

Published

on

ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ചു രാഹുല്‍ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു. ലോകസഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

ഏപ്രില്‍ 22 ഓടെ വസതി ഒഴിയണം എന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെ പന്ത്രണ്ടാം തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധിയുടെ വസതി.

Continue Reading

Trending