Connect with us

kerala

മാണി സി. കാപ്പന് ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’

പാര്‍ട്ടിക്കു നിലവില്‍ 14ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.

Published

on

എന്‍.സി.പിവിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം ഇനി ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരില്‍ അറിയപ്പെടും. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചു. പാര്‍ട്ടിക്കു നിലവില്‍ 14ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.

എന്‍.സി.കെ, ഡി.സി.കെ എന്ന പേരുകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. മാണി സി. കാപ്പന്‍ തന്നെയാണ് നേതാവ് എന്നും എം.എല്‍.എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലെന്നും നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പൊലീസ് സ്റ്റേഷനില്‍ കയ്യാങ്കളി’; സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറുടെ നെഞ്ചിലിടിച്ചു

ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി

Published

on

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസി വില്ലയില്‍ എബി ഏബ്രഹാമിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനില്‍ വച്ചുതന്നെ ഇയാള്‍ പരാതിക്കാരിയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ കൈമുട്ട് കൊണ്ട്ഇടിക്കുകയുമായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി. സ്റ്റേഷന്‍ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നൂ പോലീസുക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറില്‍ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയില്‍ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.

തലശേരി പാട്യത്ത് ഒരു സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മലപ്പുറം കാളികാവ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയെയാണ് കാണാതായത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഇടുക്കി, കോട്ടയം, ആലപ്പുഴ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Continue Reading

Trending