Connect with us

News

ഇന്ന് ലിവര്‍പൂള്‍ Vs റയല്‍ മഡ്രിഡ്

Published

on

ലണ്ടന്‍: ഒരു ഭാഗത്ത് മുഹമ്മദ് സലാഹ്. അദ്ദേഹത്തിനൊപ്പം ആന്‍ഫീല്‍ഡ് എന്ന വലിയ കാല്‍പ്പന്ത് കൊട്ടക. മറുഭാഗത്ത് കരീം ബെന്‍സേമ. അദ്ദേഹത്തിന്റെ ടീമിന്റെ കരുത്ത് ഗോള്‍ വേട്ടക്കാരായ വീനിഷ്യസ് ജൂനിയറും റോഡ്രിഗോയുമെല്ലാം. ഇന്ന് പുലര്‍ച്ചെ രണ്ട് യൂറോപ്യന്‍ ശക്തികള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍. ഇന്ന് തന്നെ നാപ്പോളിക്കാര്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടുമായും കളിക്കുന്നുണ്ട്.

പോയ വര്‍ഷം ലിവറും റയലും തമ്മിലായിരുന്നു പാരീസിലെ വിവാദമായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം റയല്‍ സ്വന്തമാക്കിയെങ്കിലും പാരിസിലെ സ്റ്റഡെ ഡി പാരിസ് വേദിയിലുണ്ടായ തിക്കും തിരക്കും ലിവറിന്റെ ആരാധകരുടെ കടന്നു കയറ്റുവമെല്ലാം ഇപ്പോഴും നിയമ പ്രശ്‌നമാണ്. സ്വന്തം ആരാധകരെ പൊലീസ് തടഞ്ഞുവെന്നാണ് ലിവറിന്റെ പരാതിയെങ്കില്‍ സംഘാടകര്‍ പറഞ്ഞത് ലിവര്‍ ആരാധകര്‍ അതിക്രമത്തിന് മുതിര്‍ന്നു എന്നാണ്.

പക്ഷേ താരങ്ങള്‍ തമ്മില്‍ അകലമില്ലെന്നിരിക്കെ കശപിശ മൈതാനത്തേക്ക് വ്യാപിക്കില്ല. ഇന്ന് റയലിന് ടോണി ക്രൂസിന്റെ സേവനമില്ല. അനുഭവ സമ്പന്നനായ മധ്യനിരക്കാരന്‍ പരുക്കില്‍ പുറത്താണ്. ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് മധ്യനിരക്കാരാണാ ടീമിന്റെ കരുത്ത്. മുന്‍നിരയില്‍ ബെന്‍സേമക്കൊപ്പം വീനീഷ്യസ് തന്നെ കളിക്കും. പാരീസ് മല്‍സരം തങ്ങള്‍ മറന്നതായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി പറഞ്ഞു. അവിടെ ഞങ്ങള്‍ കിരീടം നേടിയിരുന്നു. ഇന്ന് അതിന് പ്രസക്തിയില്ല- കോച്ച് വ്യക്തമാക്കി.ലിവറിന് നല്ല കാലമല്ല ഇപ്പോള്‍. സാദിയോ മാനേ എന്ന സെനഗലുകാരന്‍ പോയ ശേഷം പഴയ ഒത്തിണക്കില്‍ അപരാതിജരായി മുന്നേറാന്‍ അവര്‍ക്കാവുന്നില്ല. സലാഹ് ഗോളുകള്‍ നേടുമ്പോഴും റോബര്‍ട്ടോ ഫിര്‍മിനോയുള്‍പ്പെടെയുളളവര്‍ തപ്പിതടയുന്നു. കോച്ച് ജുര്‍ഗന്‍ ക്ലോപ്പെ പല കോമ്പിനേഷനുകളും പരീക്ഷിച്ചിട്ടും ഒന്നും ക്ലിക്ക് ചെയ്തിട്ടില്ല. ലോകോത്തര താരങ്ങള്‍ സംഘത്തിലുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം ഗാക്‌പോ എന്ന ഡച്ചുകാരനുമെത്തിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് വരാനായിട്ടില്ല. നാപ്പോളി ഇറ്റാലിയന്‍ സിരിയ എ യില്‍ അപാര മികവിലാണ് കളിക്കുന്നത്. ജയങ്ങള്‍ തുടര്‍ക്കഥ. ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാനേക്കാള്‍ 18 പോയിന്റ് ലീഡ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending