Connect with us

local

കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്തു; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞു വയോധിക; പുതിയ മാല വാങ്ങികൊടുത്ത് വ്യാപാരി

Published

on

കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ വയോധിക പൊലീസ് സ്റ്റേഷനില്‍. സ്റ്റേഷന്റെ മുന്‍പിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി. തിരൂര്‍ പച്ചാട്ടിരി സ്വദേശി ചക്കിയുടെ രണ്ട് പവന്‍ മാലയാണ് കള്ളന്‍ കൊണ്ട് പോയത്. കഴിഞ്ഞ ദിവസം തിരൂര്‍ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ ബസില്‍നിന്നാണ് കള്ളന്‍ കവര്‍ന്നത്.

മാല പോയതറിഞ്ഞ ചക്കി ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. എന്നാല്‍ ആഭരണം കണ്ടെത്താനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുന്‍പിലിരുന്ന് കരച്ചില്‍ തുടങ്ങി. സ്വര്‍ണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചില്‍.

ഇതിനിടയില്‍ തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി ഫൈസല്‍ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി. തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടമായതിനു പകരം രണ്ട് പവന്റെ പുതിയ മാല സമ്മാനമായി നല്‍കി. നഷ്ടമായ മാല കണ്ടെടുക്കാന്‍ തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

Trending