local
കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്തു; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞു വയോധിക; പുതിയ മാല വാങ്ങികൊടുത്ത് വ്യാപാരി
കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ വയോധിക പൊലീസ് സ്റ്റേഷനില്‍. സ്റ്റേഷന്റെ മുന്പിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി. തിരൂര്‍ പച്ചാട്ടിരി സ്വദേശി ചക്കിയുടെ രണ്ട് പവന് മാലയാണ് കള്ളന് കൊണ്ട് പോയത്. കഴിഞ്ഞ ദിവസം തിരൂര്‍ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ ബസില്‍നിന്നാണ് കള്ളന് കവര്‍ന്നത്.
മാല പോയതറിഞ്ഞ ചക്കി ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. എന്നാല്‍ ആഭരണം കണ്ടെത്താനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുന്പിലിരുന്ന് കരച്ചില് തുടങ്ങി. സ്വര്‍ണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചില്.
ഇതിനിടയില്‍ തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി ഫൈസല്‍ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി. തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടമായതിനു പകരം രണ്ട് പവന്റെ പുതിയ മാല സമ്മാനമായി നല്കി. നഷ്ടമായ മാല കണ്ടെടുക്കാന്‍ തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
local
ലോകസമാധാനത്തിന്റെ വിസ്മയ ചിത്രം; ടുണീഷ്യയെ ഹൃദയത്തിലേറ്റി മാട്ടൂല്‍ നാടൊന്നാകെ
മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
കണ്ണൂര്‍: ജയത്തിലും ആര്‍മാദിക്കാതെ വേദനകളൂറും വാക്കുകള്‍.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്‍ വനിതാ താരം ഓണ്‍സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്‍ അഭിമാന നിമിഷങ്ങള്‍ക്ക് കൈയടിക്കുകയാണ് മാട്ടൂല്‍ ജനത. മാട്ടൂല്‍ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
ഹൃദയസ്പര്‍ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്‍ എംബസിയില്‍ പ്രത്യേകയിടമൊരുക്കി പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.
തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷനിറവിലാണ് ചിത്രകാരന് മുസ്തഫ. നാടിന്റെ പിന്തുണയും സ്നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന് പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ നാടിനെ അറിയിച്ച ചരിത്ര മുഹൂര്‍ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂലും സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍വര്‍ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്‍ എന്നിവരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്‍ക്ക് കരുത്താകുകയാണ്.
2023 നവംബര്‍ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്‍സ് ജാബര്‍ സമ്മാനച്ചടങ്ങില്‍ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്‍ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്‍ക്ക് മൂന്നില്‍ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്‍വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്‍ ടൂണീഷ്യയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ നിന്നും പിന്മാറാതെ ഡല്‍ഹിയിലെ ടൂണീഷ്യന്‍ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയില്‍ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ കാഴ്ചപാടുകള്‍ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.
-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്‍ നേതൃത്വം നല്കിയ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുകൂടിയപ്പോള്‍
local
സി.എച്ച് അനുസ്മരണ വേദിയില്‍ മുസ്ലിം ലീഗ് നേതാവ് എ. ഹാമിദ് കുഴഞ്ഞുവീണ് മരിച്ചു
വര്‍ക്കല: സി.എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എ. ഹാമിദ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവ ജവഹര്‍ പബ്ലിക് സ്കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വര്‍ഷങ്ങളായി എല്ലാത്തവണയും നടത്തിവരുന്ന സി.എച്ച് അനുസ്മരണ പരിപാടിക്കും വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിക്കലിനുമായാണ് ജവഹര്‍ സ്കൂളില്‍ വേദിയൊരുക്കിയത്. സമ്മേളനം ആരംഭിക്കുന്നതുവരെ മുഖ്യസംഘാടകനായി സജീവമായി നിന്ന ഹാമിദ് പെട്ടെന്ന് കുഴഞ്ഞുവീണത് വേദിയും സദസ്സിലുമുണ്ടായിരുന്നവര്‍ക്ക് തീരാവേദനയായി. പരിപാടിയില്‍ സ്വാഗത പ്രാസംഗികനായിരുന്നു ഹാമിദ്.
ഉദ്ഘാടകനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന് തങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും 10.45ഓടെ സ്കൂളിലെത്തി, ഹാമിദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലെത്തിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്നിരുന്ന ആബിദ് ഹുസൈന് തങ്ങളുടെ കൈയ്യില്‍ മുറുകെ പിടിച്ച് ഹാമിദ് കസേരയിലേക്ക് ചരിഞ്ഞത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന നേതാവായിരുന്നു ഹാമിദ്. എല്ലാ വര്‍ഷവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.
ഇടവ പഞ്ചായത്തിലെ നാല് സ്കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എ ഇഖ്ബാല്‍, വര്‍ക്കല പോക്സോ കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി ഹേമചന്ദ്രന്, കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വര്‍ക്കല കഹാര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കണിയാപുരം ഹലീം, ജില്ലാ പഞ്ചായത്ത് മെമ്പറും സി.പി.ഐ നേതാവുമായ ഗീതാ നസീര്‍, ജവഹര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി മായംപറമ്പില്‍, മുസ്ലിം ലീഗ് വര്‍ക്കല മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാഖ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ഹാമിദ് കുഴഞ്ഞുവീണതോടെ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു. ജനീവയാണ് ഭാര്യ, മക്കള്‍: വിനോധ്, സനോജ്.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഇടവ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍
local
ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡിയും സംയുക്തമായി 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു
ധനകാര്യ മേഖലയില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡി യും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ ല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ. എം. കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഡിജിപി ശ്രീ ജേക്കബ് തോമസ് മുഖ്യാഥിതിയായിരിക്കും. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജയകൃഷ്ണന്, സുരേഷ് കെ വാരിയര്‍, അഷറഫ് കെ എം എന്നിവരും ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹോള്‍ടൈം ഡയറക്ടര്‍ ശ്യാംദേവ്, ഡയറക്ടര്‍മാരായ സുരാജ് കെ ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
216 ആദിവാസി യുവതി-യുവാക്കള്‍ക്കളുടെ സമൂഹ വിവാഹം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ നടപ്പിലാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകള്‍ നല്‍കുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടി പൂര്‍ത്തിയാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധനലക്ഷ്മി ഗ്രൂപ്പിന് വളര്‍ച്ചയുടെ പാതയില്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്.’ ധനലക്ഷ്മി ഗ്രൂപ്പ് ചെയര്മാന് ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.
ധനകാര്യ സേവനങ്ങളില്‍ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങള്‍, ഗൃഹരഹിതര്‍ക്കുള്ള സഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, നിരവധി മേഖലകളില്‍ ധനലക്ഷ്മി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ അതുല്യ മാതൃകയായി നിലകൊള്ളുന്നു. ദീര്‍ഘവീക്ഷണേത്താടെയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മഹാത്മാഗാന്ധി എക്സലന്‍സ് അവാര്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് ഗ്ലോബല്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

