Connect with us

News

ആഗോള സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരച്ച് പിടിച്ച് ഇലോണ്‍ മസ്‌ക്.

Published

on

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരച്ച് പിടിച്ച് ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്ല ഓഹരിയില്‍ ഉണ്ടായ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാന്‍ കാരണം. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 187.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഫ്രഞ്ച് വ്യവസായി ലൂയി വിറ്റണ്‍ സി.ഇ.ഒയുമായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പത്ത് മണിക്കൂറിൽ 40ലക്ഷം കാഴ്ചക്കാരുമായി ധ്രുവ് റാഠിയുടെ പുതിയ വീഡിയോ

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

Published

on

ബി.ജെ.പിക്ക് തലവേധനയായി ധ്രുവ് റാഠി. യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന പുതിയ വീഡിയോക്ക് പത്ത് മണിക്കൂറില്‍ 40 ലക്ഷം കാഴ്ച്ചക്കാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

പുതിയ വീഡിയോയില്‍ മോദിയുടെ ഏകാധിപത്യവും, ഇരട്ട വ്യക്തിത്വവും, അവസരവാദത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. തന്നെ പുകഴ്ത്തുന്നവരെ കൂടെ നിര്‍ത്തുകയും തള്ളിപ്പറയുന്നവരെ തുരത്തുകയും ചെയ്യുന്ന മോദിയുടെ ചരിത്രവും, വാര്‍ത്തകളും, ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട് വീഡിയോയില്‍.

1996ല്‍ മനശാസ്ത്രജ്നനായ ആശിഷ് നന്ദിയും മോദിയും തമ്മില്‍ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസരവാദവും ഒരേ കാര്യത്തില്‍ വിവിധയിടങ്ങളില്‍ മോദി സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില്‍ പറയുന്നു. ഒരേ സമയം മുസ്‌ലിംകളെ തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്ന മോദിയുടെ ഇരട്ട മുഖത്തെയും വീഡിയോയില്‍ തുറന്നു കാണിക്കുന്നുണ്ട്.

ട്രാവല്‍ വ്ലോഗുകള്‍ ചെയ്താണ് യൂട്യൂബിലേക്ക് ധ്രുവ് എത്തുന്നത്. പിന്നീട് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ധ്രുവ്.

Continue Reading

kerala

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളില്‍ മേയര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയര്‍ സന്ദര്‍ശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ മേയര്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാള്‍ സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല.

Published

on

കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാര്‍ക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളില്‍ മേയര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയര്‍ സന്ദര്‍ശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ മേയര്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാള്‍ സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല.

വ്യാപാരികളും നാട്ടുകാരും അവിടെ പ്രതിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയില്‍ മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.

ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്‍ന്നാണ് വെള്ളക്കെട്ട് തീര്‍ത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ വര്‍ഷവും മഴ പെയ്താല്‍ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ രണ്ടു ടീം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Continue Reading

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

Trending