News
ആഗോള സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്ക്
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരച്ച് പിടിച്ച് ഇലോണ്‍ മസ്ക്.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരച്ച് പിടിച്ച് ഇലോണ്‍ മസ്ക്. അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്ല ഓഹരിയില്‍ ഉണ്ടായ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാന്‍ കാരണം. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം മസ്കിന്റെ ആസ്തി 187.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഫ്രഞ്ച് വ്യവസായി ലൂയി വിറ്റണ് സി.ഇ.ഒയുമായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
kerala
കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്ലോഗറും സംഘവും പൊലീസ് പിടിയില്‍
വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന് പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.
india
അന്ന് പരാതിക്കാരന് ഇന്ന് സൈബര്‍ തട്ടിപ്പ് വിദഗ്ദന്; മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍
ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.
ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തട്ടിപ്പിന് ഇരയായിട്ട് പൊലീസ് കേസ് തള്ളിച്ചയാള് പിന്നീട് അതേ തട്ടിപ്പിന്റെ ശൃംഖലയില്‍ തന്നെ തലവനായി മാറിയ ഞെട്ടിക്കുന്ന സംഭവം. ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.
2018-ല്‍ ജോലി വാഗ്ദാനം ചെയ്ത് 999 രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആലത്തിന്റെ പരാതി തുക ചെറിയതായതിനാല് പരിഗണനയില്ലാതെ പോയിരുന്നു. ഇതില്‍ നിന്നെടുത്ത ‘പ്രചോദനത്തിന്റെ’ പിന്നാലെ, ആലം സ്വന്തമായി വ്യാജ കോള്‍ സെന്റര്‍ സജ്ജമാക്കി ജോലി തട്ടിപ്പില്‍ തന്നെ ചുവടുമാറ്റുകയായിരുന്നു.
ആദ്യത്തില്‍ 2000 രൂപയില്‍ താഴെയുള്ള തുകയ്ക്കായിരുന്നു തട്ടിപ്പ്. പിന്നീട് ഇടപാടുകളുടെ വലിപ്പവും ഇരകളുടെ എണ്ണവും ഉയര്‍ന്നു. ‘അത്യാഗ്രഹം ഒടുവില്‍ എന്നെ തന്നെ കുടുക്കി,’ എന്ന് ആലം കുറ്റസമ്മതത്തിനിടെ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ആലത്തിനൊപ്പം കൂട്ടാളികളായ സന്ദീപ് സിംഗ് (35), സഞ്ജീവ് ചൗധരി (36) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും നല്‍കിക്കൊണ്ട് സംഘത്തെ സഹായിച്ച ഹര്‍ഷിതയും ശിവം രോഹില്ലയുമെല്ലാം പൊലീസ് പിടികൂടി.
തട്ടിപ്പിന്റെ കുറ്റവാളികളെ കണ്ടെത്താന്‍ വഴിതെളിച്ചതായി പറയപ്പെടുന്നത് ഷഹീന് ബാഗ് സ്വദേശിയുടെ പരാതിയാണ്. ജോലി വാഗ്ദാനം ചെയ്ത് 13,500 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പണം കൈപ്പറ്റിയ അക്കൗണ്ടിന്റെ ഉടമയായ ഹര്‍ഷിതയെ പിടികൂടി. ചോദ്യം ചെയ്യലില്‍ അവര്‍ സിം കാര്‍ഡും അക്കൗണ്ടും സഞ്ജീവിന് കൈമാറിയതാണെന്ന് സമ്മതിച്ചു.
തുടര്‍ന്ന്, തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച മറ്റൊരു നമ്പറിന്റെ ഉടമയായ ശിവം രോഹില്ലയും അമര്‍ കോളനിയില്‍ നിന്ന് പൊലീസിന്റെ കസ്റ്റഡിയിലായി.
മയൂര്‍ വിഹാര്‍ ഫേസ്-3 ആസ്ഥാനമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആകര്‍ഷകമായ ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്താന്‍ ടെലികോളിംഗ് ജീവനക്കാരെ ആലം നിയമിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരില്‍ ഓഫറുകള്‍ നല്കി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.
ഡി.സി.പി (സൗത്ത്-ഈസ്റ്റ്) ഡോ. ഹേമന്ത് തിവാരിയുടെ വിവരമനുസരിച്ച്, ഇതുവരെ 300 തട്ടിപ്പ് ഇരകളെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ ഇടപാടുകളാണ് സംഘം നടത്തിയതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു.
തട്ടിപ്പിന് ഉപയോഗിച്ച 16 ബാങ്ക് അക്കൗണ്ടുകള്‍, 23 ഡെബിറ്റ് കാര്‍ഡുകള്‍, 18 ലാപ്ടോപ്പുകള്, 20 മൊബൈല്‍ ഫോണുകള്‍, ഒരു ഹാര്‍ഡ് ഡിസ്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇനിയും കൂടുതല്‍ ഇരകള്‍ കൂടി പുറത്തുവരാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
kerala
കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ
തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്കാന് സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില് തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.
-
world16 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala18 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

