Connect with us

kerala

എല്‍.പി.ജി വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു; വി.ഡി.സതീശൻ

Published

on

പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ നിരന്തരമായി പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മേഘായ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് വില കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ പെട്രോളിന്റെയും ഡീസലിന്റെയും എല്‍.പി.ജിയുടെയും വില കുറയൂ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയില്‍ സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരും. ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. വളരെ പ്രതീക്ഷയോടെയാണ് ഓരോ മുന്നണികളും കാത്തിരിക്കുന്നത്.

77.25 ശതമാനം പോളിങ് രേഖപ്പെടുത്തിയ അമരമ്പലം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ള പഞ്ചായത്ത്. കരുളായിയും പോത്തുകല്ലുമാണ് പോളിങ് ശതമാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേര്‍. യുഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന പഞ്ചായത്താണിത്. യുഡിഎഫിന് പ്രതീക്ഷയുള്ള നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

75.27 ശതമാനം ആണ് ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പോളിങ് കണക്ക്. കഴിഞ്ഞ തവണ വോട്ടു ചെയ്തതിനേക്കാള്‍ 1462 പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. 12000 മുതല്‍ 20000 വരെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

Continue Reading

kerala

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

Published

on

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 46 പേര്‍ക്ക് പരിക്കേറ്റെന്ന് സൂചന. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading

Trending