Connect with us

kerala

ഉപതിരഞ്ഞെടുപ്പ് ഫലം കേരള സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

യു ഡി എഫിന്റേത് ഒറ്റക്കെട്ടായി നേടിയെടുത്ത വിജയം

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം കേരള സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.യു.ഡി.എഫിന്റേത് ഒറ്റക്കെട്ടായി നേടിയെടുത്ത വിജയമാണ് .
തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കാണെങ്കിലും, ഫലം വിരൽ ചൂണ്ടുന്നത് സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് എന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്താകെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ചം നേട്ടം  കൈവരിച്ചിരുന്നു.എൽഡിഎഫിൻ്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ജനങ്ങളെ നേരിട്ട് ബാധിക്കുംവിധം അമിതമായ നികുതി വർദ്ധനവ് ഉൾപ്പെടെയുള്ള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

പ്രതിഷേധങ്ങൾ രേഖപ്പെടുത്താനുള്ള ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിലൊന്നാണ് തെരെഞ്ഞെടുപ്പ്,
ഏതാനും വാർഡുകളിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിലും കാലങ്ങളായി ഇടതുപക്ഷം മാത്രം വിജയിച്ച ഇടങ്ങളിൽ പോലും യു.ഡി.എഫിന് വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞു.

കേരള സർക്കാറിനെതിരെയുള്ള മലയാളികളുടെ പൊതുവികാരമാണ് ഈ ഫലം വ്യക്തമാക്കുന്നത് എന്നും തങ്ങൾ കൂട്ടിച്ചേർത്തു.യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻപേർക്കും തങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു.

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending