Connect with us

india

വിദേശത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്തിയത്‌ മോദിയെന്ന് രാഹുൽഗാന്ധി

ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല.അതിൽ എനിക്ക് താല്പര്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

Published

on

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളെ അപകർത്തിപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.ബ്രിട്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചത്.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒന്നും ചെയ്തിട്ടില്ലെന്നുള്ള നമ്മുടെ പൂർവ്വികരെ അപമാനിച്ചുകൊണ്ടുള്ള ഒരുപാട് പ്രസംഗങ്ങൾ അദ്ദേഹം വിദേശ വേദികളിൽ നടത്തിയിട്ടുള്ളത് എല്ലാവരും കേട്ടിട്ടുള്ളതാണ്. ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല.അതിൽ എനിക്ക് താല്പര്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിന് പിന്നാലെ രാഹുൽ രാജ്യത്തെ അപമാനിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending