Connect with us

GULF

റമദാന്‍: 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവുമായി യുഎഇ

ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

Published

on

റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.

മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

 

 

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

GULF

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു

Published

on

അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

Trending