EDUCATION
മത്സര പരീക്ഷകളിൽ താരമായി പി.എൻ.മിന്‍ഷ .
സ്കൂള്‍ മദ്രസാ തലങ്ങളിൽ പഠന മികവിനൊപ്പം പങ്കെടുത്ത മുഴുവൻ മത്സര പരീക്ഷകളിലും മിന്നുന്ന വിജയം നേടി നാടിനഭിമാനമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ പി.എൻ.മിൻഷ.

സ്കൂള്‍ മദ്രസാ തലങ്ങളിൽ പഠന മികവിനൊപ്പം പങ്കെടുത്ത മുഴുവൻ മത്സര പരീക്ഷകളിലും മിന്നുന്ന വിജയം നേടി നാടിനഭിമാനമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ പി.എൻ.മിൻഷ. പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഇംഗ്ളീഷ് സ്കൂളില്‍ നാലാം ക്ളാസില്‍ നിന്നും എല്‍.എസ്.എസ് പരീക്ഷയിലും ഓര്‍ഫനേജ് യു.പി സ്കൂളില്‍ നിന്ന് ഏഴാം ക്ലാസിൽ യു.എസ്.എസ് പരീക്ഷയിൽ ഗിഫ്റ്റഡ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പും നേടിയ മിന്‍ഷ ഈ വർഷത്തെ 48000 രൂപയുടെ എൻ.എം.എം.എസ് സ്കോളര്‍ഷിപ്പിനും അര്‍ഹയായി.
കഴിഞ്ഞ വര്‍ഷത്തെ സമസ്ത മദ്രസാ പൊതു പരീക്ഷയില്‍ ഏഴാം ക്ളാസിൽ ടോപ്പ് പ്ളസും കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ ന്യൂ മാത്സ് പരീക്ഷയിൽ മങ്കട സബ്ജില്ലയില് നിന്ന് മികച്ച വിജയത്തോടെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ മിടുക്കി സ്കൂൾ തലത്തിൽ പഠന പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പടിഞ്ഞാറ്റുംമുറിയിലെ വ്യാപാരിയായ പാലേന്പടിയന് അബ്ദുല്‍ സത്താറിൻ്റെയുംസുമയ്യയുടെ മകളായ മിൻഷ വടക്കാങ്ങര ടി.എച്ച്.എസ് ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഹാദി അമാൻ ഏക സഹോദരനാണ്.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍