Connect with us

EDUCATION

സെന്റ് ഓഫ് അടിച്ച് പൊളിക്കാന്‍ സാധ്യത മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ബോര്‍ഡ്

സെന്റ് ഓഫ് അടിച്ച് പൊളിക്കാന്‍ സാധ്യത മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ബോര്‍ഡ്

Published

on

സെന്റ് ഓഫിനിടെയുണ്ടാവാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളുടെ കുറുമ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ബോര്‍ഡ്. മധ്യവേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സ്‌കൂളുകളിലെ ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ബോര്‍ഡ്. ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി എടുക്കണമെന്നും ഡയരക്ടരുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് പല വിധ മുന്‍വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം.

നെരത്തെ സെന്റ് ഓഫ് പരിപാടികള്‍ പലപ്പോഴും കൈവിട്ട കളിയാവുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ന്യൂജനറേഷന്‍ രീതിയിലെ ആഘോഷങ്ങള്‍ പലപ്പോഴും അധ്യാപകര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ചില സെന്റ് ഓഫ് ആഘോഷങ്ങള്‍ അധ്യാപകര്‍ക്ക് നേരെ തിരിയുന്ന കാഴ്ചകളും മുമ്പ് ഉണ്ടായിരുന്നു.

EDUCATION

മൃതദേഹങ്ങള്‍ സൂക്ഷിച്ച ക്ലാസ് മുറിയിലേക്ക് പോകില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും; ബാലസോറിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കും

Published

on

ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കുമെന്ന് റിപ്പോര്‍ട്ട്. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിന് പിന്നാലെ കുട്ടികൾ സ്കൂളിൽ വരില്ലെന്ന് അറിയിച്ചതോടടെയാണ് കെട്ടിടം പൊളിക്കാൻ തീരുമാനമായത്.  സ്കൂളില്‍ മൃതദേങ്ങള്‍ സൂക്ഷിച്ചതിനാല്‍ പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർഥികളും അധ്യാപകരും അറിയിച്ചു. ജൂൺ 16നാണ് വേനൽക്കാല അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക. ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ബഹനാഗ നോഡൽ ഹൈസ്‌കൂളിലാണ് ആദ്യം സൂക്ഷിച്ചത്.

അപകടസ്ഥലത്തിന്‍റെ 500 മീറ്റർ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 250-ഓളം മൃതദേഹങ്ങൾ സൂക്ഷിക്കാന്‍ താൽക്കാലിക കേന്ദ്രമായി സ്കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. 6 ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു. എന്നാല്‍, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്കൂളിലെത്തില്ലെന്ന് അറിയിച്ചത്. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്കൂൾ സന്ദർശന വേളയിൽ അഭ്യർത്ഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ചു. 65 വർഷമായി  സ്കൂൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. അന്ധവിശ്വാസത്തിനല്ല, ശാസ്ത്രീയ ചിന്താഗതിക്കാണ് വഴികാട്ടേണ്ടത്. ഒരു സയൻസ് ലബോറട്ടറി കാമ്പസിലുണ്ട്. എന്നിരുന്നാലും, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്കൂൾ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.

ഓഫീസർമാരുടെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും നടപടി. യാഥാർത്ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദഗ്ധ കൗൺസിലിംഗ് നല്‍കാനും തീരുമാനമുണ്ട്. അപകടത്തിന്‍റെ ആഘാതം വലിയ രീതിയിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികൾ പൊളിച്ച് പുതിയവ നിർമ്മിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന്പ്രധാനാധ്യാപിക പ്രമീള സ്വയിൻ പറഞ്ഞു.

Continue Reading

EDUCATION

കാലിക്കറ്റിൽ ഡിസ്റ്റൻസ് വഴി ഡിഗ്രി – പിജി പഠനം;അപേക്ഷ ക്ഷണിച്ചു

2023 ജൂൺ 09 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം

Published

on

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജൂൺ 09 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം.

12 പ്രോഗാമുകൾ;

ബിരുദ പ്രോഗ്രാമുകൾ 4
പി ജി പ്രോഗ്രാമുകൾ 8

ബിരുദ പ്രോഗ്രാമുകൾ

▪️അഫ്സല്‍-ഉല്‍-ഉലമ
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️ബിബിഎ
▪️ബി.കോം

പിജി പ്രോഗ്രാമുകൾ

▪️അറബിക്
▪️ഇകണോമിക്സ്
▪️ഹിന്ദി
▪️ഫിലോസഫി
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️സംസ്കൃതം
▪️എം.കോം
▪️MSc മാതമാറ്റിക്സ്

അവസാന തിയതി

▪️പിഴയില്ലാതെ ജൂലൈ 31 വരെ
▪️100 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 15 വരെ
▪️500 രൂപ പിഴയോടു കൂടി ആഗസ്റ്റ് 26 വരെ
▪️1000 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 31 വരെയും അപേക്ഷ നല്‍കാം.

അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.

Continue Reading

EDUCATION

ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസ ലീഡര്‍ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി

ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര്‍ മത്സരിച്ചു

Published

on

ഈസ്റ്റ് മലയമ്മ: മദ്‌റസ ലീഡറെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തിയ തെരെഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാര്‍ത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയായി.

നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയിലാണ് ലീഡര്‍ തെരെഞ്ഞെടുപ്പ് നടന്നത്. ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര്‍ മത്സരിച്ചു. 190 വിദ്യാര്‍ത്ഥികള്‍ വോട്ടര്‍മാരാണ്. ഫലപ്രഖ്യാപനം ഇന്ന് നടക്കും. പ്രധാനാദ്ധ്യാപകന്‍ എ.പി സല്‍മാന്‍ ദാരിമി,അലി മുസ്ലിയാര്‍,അബ്ദുള്ള അശ്അരി,റമീസ് അശ്അരി,അദ്‌നാന്‍ യമാനി നേതൃത്വം നല്‍കി.

 

 

 

Continue Reading

Trending