kerala
ശ്രദ്ധേയമായി സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍
പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മത, സാംസ്കാരിക സംഘടനാ നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട്: പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മത, സാംസ്കാരിക സംഘടനാ നേതാക്കള്‍ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. രാജ്യത്തെ തന്നെ അപകടത്തിലാക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വിവിധ സംഘടനാ നേതാക്കളായ കൊയ്യോട് ഉമര്‍ മുസ്ല്യാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന് മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം.ഐ അബ്ദുല്‍ അസീസ്, പി. മുജീബ് റഹ്മാന്, നൗഫല്‍ മാസ്റ്റര്‍ മഅ്ദിന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.കെ അശ്റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, പി. ഉണ്ണീന്‍, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി. മമ്മദ് കോയ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പി അഹമ്മദ്, പി.സി താഹിര്‍, ഡോ. കെ. മൊയ്തു, ടി.പി ചെറൂപ്പ, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
india6 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

