News
തറാവീഹ് നിസ്‌കാരത്തിനിടെ പൂച്ചയോട് വാത്സല്യം കാണിച്ച ഇമാമിനെ അള്‍ജീരിയന്‍ സര്‍ക്കാര്‍ ആദരിച്ചു
അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ക്ക് വലീദ് മെഹസാസിനെയാണ് ഗവണ്‍മെന്റ് ആദരിച്ചത്.

തറാവീഹ് നമസ്‌കാരത്തിനിടയില്‍ ദേഹത്ത് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുന്ന വീഡിയോ വഴി വൈറലായ ഇമാമിന്‍ അള്‍ജീരിയന്‍ ഗവണ്‍മെന്റിന്റെ ആദരം. അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ക്ക് വലീദ് മെഹസാസിനെയാണ് ഗവണ്‍മെന്റ് ആദരിച്ചത്.
Cat jumps on Imam during qiyam (taraweeh) prayers and he behaves exactly like any imam Insha’Allah would.#Ramadan pic.twitter.com/QHGXSgiZgK
— Alateeqi العتيقي (@BinImad) April 4, 2023
ബുര്‍ജുബു അരിറീജ് നഗരത്തിലാണ് മസ്ജിദ് നിലകൊള്ളുന്നത്. നിസ്‌കാരം നടക്കുന്നതിനിടയില്‍ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടി കയറുകയായിരുന്നു. പൂച്ചയെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് ഇമാം നിസ്‌കാരം തുടര്‍ന്നു. കുറച്ചുനേരം കഴിയുമ്പോള്‍ പൂച്ച ഇറങ്ങി പോകുന്നതും കാണാം. പിന്നീട് സാധാരണ നിലയില്‍ ഇമാം നിസ്‌കാരം തുടരുകയായിരുന്നു.
kerala
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.

നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിച്ചു.
യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 99പേരില്‍ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍സ് അറിയിച്ചു. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.
സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേര്‍ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്താന്‍ ഇന്ന് ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിര്‍ദേശം നല്‍കി.
മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഐസിയുവിലാണ്. അതേസമയം ഇതില്‍ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
kerala
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും ഹരജിയില്‍ പരാമര്‍ശം

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ഹൈകോടതിയില്‍ ഹരജി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി. സാമുവല്‍, ആന്റണി അലക്‌സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അതേസമയം തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സക്കായി വന്നതായിരുന്നു യുവതി. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ സംഉഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
india3 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
crime3 days ago
മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘം ദുബൈയില്‍ പിടിയിലായി
-
More2 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നുമിരിക്കുന്നത് പ്രതിസന്ധി