Connect with us

kerala

അരിക്കൊമ്പന്‍; പ്രതിഷേധമുയര്‍ത്തി ഊരുകൂട്ടങ്ങള്‍, മുതലമടയില്‍ നാളെ ഹര്‍ത്താല്‍

നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മുതലമട പഞ്ചായത്തില്‍ ഹര്‍ത്താലും നടക്കും.

Published

on

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പറമ്പിക്കുളത്തെ ഊരുകളും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കടുവാസങ്കേതത്തിനകത്തുള്ള 13 ഓളം കോളനികളില്‍ ഊരുകൂട്ടം ചേര്‍ന്നു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കല്‍പനാ ദേവിയുടെ തേൃത്വത്തിലുള്ള ഭരണസമതി അംഗങ്ങളും ഊരുകളിലെത്തി മൂപ്പന്മാരുമായി സംസാരിച്ചു. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഇന്ന് പ്രത്യേക ഭരണസമിതി ചേരും. നിയമ നടപടികള്‍ക്കൊപ്പം ആദിവാസികളെ ഉള്‍പ്പെടുത്തി വലിയ ജനകീയ പ്രക്ഷോഭത്തിനാണ് മുതലമട പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പിക്കറ്റിങ് രാവിലെ നടക്കും. രമ്യാഹരിദാസ് എം.പി ഉള്‍പ്പടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മുതലമട പഞ്ചായത്തില്‍ ഹര്‍ത്താലും നടക്കും. കര്‍ഷകരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ശയനപ്രദക്ഷിണവും നാളെ നടക്കും. 13ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മുതലമട കാമ്പ്രത്ത്ചള്ളയില്‍ ബഹുജന സംഗമവും നടക്കുന്നുണ്ട്. മൂന്നാറില്‍ നിന്നും ആനയെ പറമ്പിക്കുളത്തേക്ക് മാറ്റിയാല്‍ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടത് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി, വണ്ടാഴി, കിഴക്കഞ്ചേരി, പഞ്ചായത്തുകളാണ്. ആനയെ പറമ്പിക്കുളത്ത് തുറന്നുവിട്ടാല്‍ പരിസരവാസികളുടെ സൈ്വര്യ ജീവിതം തകരുന്നതിനൊപ്പം ടൂറിസം മേഖലയെക്കൂടി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ എന്ത് വിലകൊടുത്തും ഈ നീക്കം തടയുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്ന് നടക്കുന്ന ഭരണസമിതി യോഗത്തില്‍ നിയമനടപടികള്‍ സംബന്ധിച്ചതടക്കം തീരുമാനമുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം; ജീവനക്കാര്‍ ഭീതിയില്‍

ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്

Published

on

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വിശ്രമമുറിയുടെ മച്ചില്‍ പാമ്പ് തകര്‍ത്താടുന്നത് നേരിട്ട് കണ്ടവര്‍ അത് മൂര്‍ഖതന്നെയാണെന്ന് സ്ഥിരീകരിച്ചു.

രാത്രി സമയത്താണ് സാധാരണയായി സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഈ വിശ്രമമുറിയില്‍ എത്തുന്നത്. പക്ഷേ മുകളിലൂടെ പാമ്പ് ചായുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താത്കാലിക മച്ചിന്റെ കീഴില്‍ ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ജീവനക്കാര്‍ രാത്രി മുഴുവന്‍ വടിയുമായി കാവല്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെ ബന്ധുവാണ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.

ഗൈനക്കോളജി ബ്ലോക്കിന്റെ മുകളിലേക്ക് വളഞ്ഞ് കയറിയിരിക്കുന്ന പേരമരവും അതിനോട് ചേര്‍ന്ന തേക്കുമാണ് പാമ്പിന്റെ സാന്നിധ്യത്തിന് മുഖ്യ കാരണം എന്നാണു ജീവനക്കാരുടെ പരാതി. വിശ്രമമുറിയുടേയും പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെയും മുകളിലേക്കും മരങ്ങളിലെ ചില്ലകള്‍ വളര്‍ന്നുകയറിയിട്ടുണ്ട്. പാമ്പ് ഭീഷണി ഒഴിവാക്കുന്നതിനായി മരങ്ങള്‍ അടിയന്തരമായി വെട്ടി നീക്കണമെന്നും, വിശ്രമമുറിയുടെ മുറിപ്പണി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനഃസംസ്‌കരിക്കണമെന്നും ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു

 

Continue Reading

kerala

കലയുടെ കനാലാട്ടത്തിന് ഇന്ന് തിരി തെളിയും

ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും.

Published

on

വണ്ടൂർ: മലപ്പുറംറവന്യൂ ജില്ലാ കലോൽസവത്തിന് ഇന്ന് മുതൽ 22 വരെവണ്ടൂർവി.എം.സി.ജി.എച്ച്.എസ്.എസ്.സ്കൂളിലും, വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായി നടക്കും.ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും. ദിവസവും
19 വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ 10 വേദികളിലായി നടക്കും.22 റൂമുകളിലായി രചനാ മത്സരങ്ങളും നടക്കും.

കഥകളി, പൂരക്കളി, പരിച മുട്ട്,ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ്ഗ കലയായ പളിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും വേദി കീഴടക്കും. ബുധനാഴ്ചയോടെ മുഴുവൻ വേദികളും സജീവമാകും
മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത്
11301 പ്രതിഭകൾ.

വേദി 5
ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി

വേദി 6
1.ഹൈസ്‌കൂൾ വിഭാഗം യക്ഷ ഗാനം

2.ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പരിച മുട്ട്

 

വേദി 7

1.ഹൈസ്‌കൂൾ വിഭാഗം
കഥകളി സംഗീതം
(ആണ്,പെണ്)

2.ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം (ആണ് ,പെണ്)

3.ഹൈസ്‌കൂൾ വിഭാഗം,
ഹയർ സെക്കൻഡറി വിഭാഗംകഥകളി (ആണ്,പെണ്)

വേദി 8
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം (ആണ്,പെണ്)

വേദി 11
ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മദ്ദളം,മൃദംഗം, തബല,ഗഞ്ചിറ,ഘടം

വേദി 12

യു. പി ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ
(ആണ്,പെണ്)

വേദി 13
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം
മലപ്പുലയാട്ടം,പളിയ നൃത്തം

വേദി 17

സംസ്‌കൃതം
ഹൈസ്‌ക്കൂൾ വിഭാഗം,ഹയർ സെക്കൻഡറി വിഭാഗം പാഠകം

വേദി 18

യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലൽ,തമിഴ് പ്രസംഗം

വേദി 19
യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം

വേദി 21
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം
ബാന്റ് മേളം

18 ന് ചൊവ്വാഴ്ച വേദി 1,2,3,4,9,10,14,15,16 വേദികളിൽ മത്സരമില്ല ബുധനാഴ്ച ആയിരിക്കും മുഴുവൻ വേദികളും സജീവമാവുക

Continue Reading

kerala

മുത്തങ്ങ എം.ഡി.എം.എ കേസ് ഒരാള്‍ കൂടെ പിടിയില്‍

മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Published

on

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയ ഒക്ടോബര്‍ മാസത്തെ കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് സ്വദേശിയായ വി. വിഷ്ണു (25) വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 9ന് കര്‍ണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ് (44), അദീബ് മുഹമ്മദ്് സാലിഹ് (36), അബ്ദുള്‍ മഷൂദ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി വിഷ്ണുവിന്റെ പേര് പുറത്ത് വന്നത്.

 

Continue Reading

Trending