kerala
മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി.

നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് നിയമസഭാ സ്പീക്കറോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വ്യവസ്ഥകളുടെ സാങ്കേതിക നൂലാമാലകള്‍ ആയുധമാക്കി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനുളള ശ്രമം ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.
പൊടുന്നനെ അസാധാരണ സംഭവം ഉണ്ടായപ്പോള്‍ തൊഴിലിന്റെ ഭാഗമായി അത് ചിത്രീകരിക്കുക എന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിലെ ശരിതെറ്റുകള്‍ സ്പീക്കര്‍ തന്നെ നിയമസഭയില്‍ ചൂണ്ടിക്കാട്ടുകയും വിഷയം അവസാനിച്ചതായി അറിയിക്കുകയും ചെയ്തതാണ്. അതിനു ശേഷമാണ് ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഭരണ- പ്രതിപക്ഷ അംഗങ്ങളും അവരുടെ സ്റ്റാഫ് അംഗങ്ങളും ഈ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില മാധ്യമങ്ങളെ മാത്രം കുറ്റക്കാരായി കണ്ട് അവര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി. കോവിഡ് കാലത്ത് ഒഴിവാക്കിയ നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാനുളള അനുമതി പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമാകെ ജനാധിപത്യം ഭീഷണി നേരിടുന്ന പുതിയ കാലത്ത് സുതാര്യവും സര്‍ഗാത്മകവുമായ ജനാധിപത്യമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം. സുരക്ഷയുടെ ഭാഗമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരുന്ന പഴയ കാല രീതികള്‍ നവീന സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് അപ്രസക്തവുമാണ്. നിശ്ചിത സമയത്ത് മാത്രമല്ല നിയമസഭാ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കാനും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന സുതാര്യതയിലേക്ക് മാറേണ്ട കാലമാണിതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്ക് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ അറിയാനും അവകാശമുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഫലപ്രദവും ഉത്തരവാദിത്തപൂര്‍ണവുമായ ഇടപെടലുകള്‍ ജനപ്രതിനിധികളില്‍ നിന്നുണ്ടാകും. മറ്റ് പല മേഖലകളിലും എന്ന പോലെ ജനാധിപത്യ സുതാര്യതയില്‍ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവാന്‍ കേരള നിയമസഭയ്ക്ക് കഴിയും. നിയമസഭാ സംവിധാനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്ന അത്തരം ഒരു മഹനീയ മാതൃകയ്ക്ക് സ്പീക്കര്‍ നേതൃത്വം നല്‍കണം എന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.
kerala
വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി
ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
kerala
എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.
kerala
വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വീണ്ടും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഓഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്