Connect with us

kerala

മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി.

Published

on

നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി പിന്‍വലിക്കണമെന്ന് നിയമസഭാ സ്പീക്കറോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വ്യവസ്ഥകളുടെ സാങ്കേതിക നൂലാമാലകള്‍ ആയുധമാക്കി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനുളള ശ്രമം ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.

പൊടുന്നനെ അസാധാരണ സംഭവം ഉണ്ടായപ്പോള്‍ തൊഴിലിന്റെ ഭാഗമായി അത് ചിത്രീകരിക്കുക എന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിലെ ശരിതെറ്റുകള്‍ സ്പീക്കര്‍ തന്നെ നിയമസഭയില്‍ ചൂണ്ടിക്കാട്ടുകയും വിഷയം അവസാനിച്ചതായി അറിയിക്കുകയും ചെയ്തതാണ്. അതിനു ശേഷമാണ് ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഭരണ- പ്രതിപക്ഷ അംഗങ്ങളും അവരുടെ സ്റ്റാഫ് അംഗങ്ങളും ഈ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില മാധ്യമങ്ങളെ മാത്രം കുറ്റക്കാരായി കണ്ട് അവര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി. കോവിഡ് കാലത്ത് ഒഴിവാക്കിയ നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാനുളള അനുമതി പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമാകെ ജനാധിപത്യം ഭീഷണി നേരിടുന്ന പുതിയ കാലത്ത് സുതാര്യവും സര്‍ഗാത്മകവുമായ ജനാധിപത്യമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം. സുരക്ഷയുടെ ഭാഗമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരുന്ന പഴയ കാല രീതികള്‍ നവീന സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് അപ്രസക്തവുമാണ്. നിശ്ചിത സമയത്ത് മാത്രമല്ല നിയമസഭാ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കാനും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന സുതാര്യതയിലേക്ക് മാറേണ്ട കാലമാണിതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്ക് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ അറിയാനും അവകാശമുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഫലപ്രദവും ഉത്തരവാദിത്തപൂര്‍ണവുമായ ഇടപെടലുകള്‍ ജനപ്രതിനിധികളില്‍ നിന്നുണ്ടാകും. മറ്റ് പല മേഖലകളിലും എന്ന പോലെ ജനാധിപത്യ സുതാര്യതയില്‍ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവാന്‍ കേരള നിയമസഭയ്ക്ക് കഴിയും. നിയമസഭാ സംവിധാനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്ന അത്തരം ഒരു മഹനീയ മാതൃകയ്ക്ക് സ്പീക്കര്‍ നേതൃത്വം നല്‍കണം എന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ ഓഫീസുകളിലെ മിന്നല്‍പ്പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.

Published

on

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയത്.

ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയാണ്. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്.

മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു.

തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്‌കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.

Continue Reading

kerala

അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ കൂടി മരിച്ചു, ഒരു മാസത്തിനിടെ 7 മരണം

ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര്‍ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.

Continue Reading

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending