Connect with us

kerala

കൊച്ചി ലുലുമാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി

കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കാൻ അധികാരമുണ്ടെന്ന് കോടതി

Published

on

കൊച്ചി ലുലു മാളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് കേരള ഹൈക്കോടതി.ബിൽഡിങ്ങ് റൂൾ പ്രകാരമുള്ള വിപുലമായ പാർക്കിങ്ങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബിൽഡിങ്ങിലെത്തുന്നവരുടെ വാഹന പാർക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.

ഇടപ്പള്ളി ലുലു മാളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിള്‌‍ ബെഞ്ചിന്റെ വിധി.ലുലുമാളിൽ പാർക്കിംഗ് സൗകര്യം നൽകേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കുക എന്നത് ആരുടേയും മൗലികാവകാശം അല്ലെന്ന് നഗർ പഞ്ചായത്ത് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടികാട്ടി.

 

 

 

kerala

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും

സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള വഴിയിലെ ബോര്‍ഡില്‍ സിപിഎം മാര്‍ച്ചിനിടെ കരി ഓയില്‍ ഒഴിച്ചിരുന്നു.

Published

on

വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. കഴിഞ്ഞ ദിവസത്തെ മാര്‍ച്ചില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ് സുരേഷ് ഗോപി തൃശൂരിലെത്തുന്നത്.

സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള വഴിയിലെ ബോര്‍ഡില്‍ സിപിഎം മാര്‍ച്ചിനിടെ കരി ഓയില്‍ ഒഴിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ചില്‍ സുരേഷ് ഗോപിയും പങ്കെടുക്കും. ഇന്നലെ രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.

Continue Reading

kerala

തൃശൂരിലെ വോട്ട് ചേര്‍ക്കല്‍; ബി.എല്‍.ഒമാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം

അപ്പാര്‍ട്‌മെന്റുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Published

on

തൃശൂരില്‍ വ്യാജ അഡ്രസ്സിലും കൃത്രിമമായും വോട്ടുചേര്‍ത്ത സംഭവത്തില്‍ ബി.എല്‍.ഒമാര്‍ക്കും വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം. അപ്പാര്‍ട്‌മെന്റുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, ആദ്യമായാണ് ബിഎല്‍ഒ ചുമതല ഏറ്റെടുത്തതെന്നും പരിചയക്കുറവുണ്ടായെന്നുമാണ് പൂങ്കുന്നത്ത് ബി.എല്‍.ഒ ആയിരുന്ന വ്യക്തി നല്‍കിയ വിശദീകരണം.

തൃശൂര്‍ കേന്ദ്രീകരിച്ച് കൃത്രിമ രേഖകളിലൂടെ വോട്ട് ചേര്‍ക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. 100ലധികം വോട്ടുകള്‍ ചേര്‍ത്തെന്ന പരാതി നല്‍കിയിട്ടും അവരെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കാന്‍ നടപടിയുണ്ടായില്ല. പരാതികള്‍ നല്‍കിയിട്ടും വ്യക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ചില അപ്പാര്‍ട്‌മെന്റുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വോട്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്.

Continue Reading

kerala

സുരേഷ് ഗോപി ജയിച്ചത് കള്ളവോട്ടിലൂടെ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്.

Published

on

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തത് കൊണ്ടാണെന്ന് വ്യക്തമാക്കി കൂടുതല്‍ തെളിവുകള്‍. വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്. പൂങ്കുന്നത്തെ ഫ്ളാറ്റില്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്. അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണ്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ഫ്ളാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് സ്ഥിരീകരിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ളാറ്റില്‍ ക്രമക്കേടിലൂടെ ചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

Continue Reading

Trending