kerala
സമരം ചെയ്തവന്റെ മതം നോക്കി കേസെടുക്കുന്ന പിണറായി പോലീസ്. കേരളത്തില്‍ പിണറായി വിജയന് സര്ക്കാരുള്ളപ്പോള് മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ?

പിണറായി വിജയന് സര്ക്കാരുള്ളപ്പോള് മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ?
ഷാഫി പറമ്പില്‍ എം.എല്‍.എ ഫെയ്സ് ബുക്കില്‍കുറിച്ചു.
കേരളത്തില്‍ പിണറായി വിജയന് സര്ക്കാരുള്ളപ്പോള് മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ? ഒരു സീറ്റിന് വേണ്ടി റോഡ് ഷോ നടത്തി, മോദിയെ കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ‘സംവാദം’എന്ന ഓമനപ്പേരില്‍ റേഡിയോ തുറന്ന് വെച്ച പോലെ മന് കി ബാത്ത് നടത്തിയൊക്കെ ബിജെപി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് അത് പിണറായി സര്‍ക്കാര്‍ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.
ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തിയപ്പോള്‍ പുല്‍വാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതില്‍ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കൊടി വീശി ‘ മോദി ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് ജഒ എന്ന യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ ‘മേലെ’ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം 153 അ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം ങജ ഹൈബി ഈഡനെ വിളിച്ച് അറിയിക്കുന്നു.
സമരം ചെയ്തവന്റെ മതം നോക്കി മുസ്ലീമായത് കൊണ്ട് ‘മത സ്പര്‍ദ്ധ വളര്‍ത്തുന്ന’ വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും.
‘കേരള യോഗി’ പിണറായി നാട് ഭരിക്കുമ്പോള്‍ ബിജെപി ഇനി വേറെ സീറ്റിനും ഭരണത്തിനും വേണ്ടി ദിവാസ്വപ്നം കാണേണ്ട കാര്യമില്ലല്ലോ…
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ്സ് പോരാട്ടം തുടരും.
kerala
ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ്; പി.കെ.ഫിറോസ്
ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

കെ.ടി.ജലീല്‍ എം.എല്‍.എയുടെ കാറിനകത്ത് വോയ്സ് റെക്കോഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, ജലീലെ നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
തിരൂരില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്‍ ജയിലില്‍ തന്നെയടക്കാന് പറയാമെന്നും ഫിറോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ.ടി ജലീല്‍ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റിട്ടില്ലലോ എന്ന് ഒരാള്‍ ചോദിക്കുന്നതിന് ജലീല്‍ നല്കുന്ന മറുപടി , ‘നാളെ മുതല്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുക്കാന്‍ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും’ എന്നാണ്. ഈ വോയ്സ് റെക്കോഡ് പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവന്‍ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്‍ ഫോഴ്സാകാന് മുസ്ലിം യൂത്ത് ലീഗിനും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്കിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്കിയ സംഭവത്തില്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
തടവുകാരുടെ വിസിറ്റേഴ്സായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറുന്നുണ്ട്.
kerala
16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

കോട്ടക്കലില്‍ വില്പനക്കെത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.
കോട്ടക്കല്‍ പുത്തൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ പി. സംഗീത്, കോട്ടക്കല്‍ സബ് ഇന്‍സ്പക്ടര്‍ റഷാദ് അലി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസും ജില്ലാ ഡാന്‍സാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala12 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
india3 days ago
വഖഫ് ഭേദഗതി നിയമം; ഭാഗിക സ്റ്റേ സ്വാഗതാര്‍ഹം, പൂര്‍ണമായും പിന്‍വലിക്കണം; മുസ്ലിം യൂത്ത് ലീഗ്
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala2 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം