kerala
ആരും വരാത്തതില്‍ പരാതിയില്ല; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകന്
അന്തരിച്ച നടന് മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകന് മുഹമ്മദ് നിസാര്‍.
അന്തരിച്ച നടന് മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകന് മുഹമ്മദ് നിസാര്‍. സംസ്കാര ചടങ്ങില്‍ സിനിമപ്രവര്ത്തകര് പിതാവിനെ കാണാനെത്താത്തതില്‍ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകന് മുഹമ്മദ് നിസാര്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഈ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് അന്തരിച്ച നടന് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന് വി.എം വിനു ഉള്‍പെടെ പ്രമുഖര്‍ വിമര്‍ശിച്ചത്. ഇന്നലെ കാലത്ത് മുതല്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ ഇതേ വിമര്‍ശനം വ്യാപകമാവുന്നതിനിടെയാണ് പ്രമുഖ സംവിധായകരുള്പെടെ സിനിമാ മേഖലയിലെ അവഗണനക്കെതിരെ രംഗത്തെത്തിയത്. മാമുക്കോയയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലരും വരുമെന്ന് കരുതി. കൊച്ചിയില്‍ പോയി മരിച്ചാല്‍ കൂടുതല്‍ പേര് വരുമായിരുന്നുവെന്ന് വിനു പറഞ്ഞു. നിരവധി സിനിമകളുടെ വിജയഘടകമായിരുന്നു മാമുക്കോയ. ഇക്കാര്യങ്ങള്‍ സംവിധാകരും തലപ്പത്തുള്ളവരും ചിന്തിക്കേണ്ടിയിരുന്നു. വിനു പറഞ്ഞു. നടന് മമ്മൂട്ടി മാതാവിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിലായതു കൊണ്ടാണ് വരാതിരുന്നത്. മോഹന്‍ലാല്‍ ജപ്പാനില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിലാണ്. മറ്റു പലരും ഷൂട്ടിങ് സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ മടങ്ങിയില്ല. സിനിമാ നടന്മാരുടെ കൂട്ടായ്മയായ അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവാണ് ചടങ്ങിനെത്തിയത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
