News
മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും കളത്തില്‍
കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍.
ലണ്ടന്‍:കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍. പതിനഞ്ചാം സ്ഥാനക്കാരായ വെസ്റ്റ്ഹാം യുനൈറ്റഡാണ് പ്രതിയോഗികള്‍. വിജയത്തില്‍ കുറഞ്ഞതൊന്നും മുപ്പത്തിരണ്ടാമത്തെ മല്‍സരത്തില്‍ പെപ് ഗുര്‍ഡിയോളയും സംഘവും ആഗ്രഹിക്കുന്നില്ല.
32 മല്‍സരങ്ങളില്‍ നിന്നായി 76 പോയന്റുമായി സിറ്റിയാണ് ഇപ്പോള്‍ ആദ്യ സ്ഥാനത്തുള്ളത്. ഇത് വരെ ആദ്യ സ്ഥാനത്തായിരുന്ന ആഴ്‌സനല്‍ 33 മല്‍സരങ്ങളില്‍ നിന്ന് 75 പോയന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ന് ലിവര്‍പൂളും കളത്തിലുണ്ട്. കരുത്തരായ ഫുള്‍ഹാമാണ് എതിരാളികള്‍. ലിവര്‍ ഇപ്പോള്‍ 33 മല്‍സരങ്ങളില്‍ നിന്നായി 56 പോയന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ടേബിളില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്നാണ് ലിവര്‍ ലക്ഷ്യമാക്കുന്നത്. അവശേഷിക്കുന്ന അഞ്ച് മല്‍സരങ്ങളില്‍ വിജയം ഉറപ്പാക്കിയാല്‍ അവര്‍ക്ക് മുന്നോട്ട് വരാനാവും. അവസാന മല്‍സരത്തില്‍ 4-3 ന് ടോട്ടനത്തെ പരാജയപ്പെടുത്തിയ ആവേശത്തിലാണ് ലിവര്‍. മാഞ്ചസ്റ്റര്‍ സിറ്റിയോട് പൊരുതിത്തോറ്റവരാണ് ഫുള്‍ഹാം.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

