kerala
കരാര്‍ വ്യവസ്ഥകളിലെ വീഴ്ച മറയ്ക്കാന്‍ എലിയെ പഴിചാരി ആരോഗ്യ വകുപ്പ്
പുതിയ എക്സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പാലക്കാട് ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്സറേ യന്ത്രം ഉപയോഗ്യശൂന്യമായതിനു പിന്നില്‍ എലിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തല്‍. എക്സറേ യന്ത്രത്തിന്റെ വയറുകള്‍ എലികടിച്ച് നശിപ്പിച്ചെന്നും റിപ്പയര്‍ ചെയ്യണമെങ്കില്‍ 31,91,301 ലക്ഷം രൂപ ചിലവു വരുമെന്നുമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ എക്സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
2021 മാര്‍ച്ച് 3 നാണ് സാംസങ്ങ് കമ്പനി ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ‘Samsang GM -85 ‘ ഡിജിറ്റല്‍ എക്സറേ യന്ത്രം നല്‍കിയത്.വിപണിയില്‍ 92,60,980 ലക്ഷം രൂപ വിലയുള്ള യന്ത്രം ആശുപത്രിക്ക് നല്കുമ്പോള് ഒപ്പിട്ട കരാര്‍ വ്യവസ്ഥകളില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എക്സറേ ഉപയോഗശൂന്യമായതിനു പിന്നിലെന്ന വസ്തുത മറച്ചു വച്ചാണ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയത്.
എക്സറേ സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ആശുപത്രി ഒരുക്കണമെന്നും എലി, കോക്രോച്ച് തുടങ്ങിയ ക്ഷുദ്രജീവികള്‍ ഉപകരണം നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി ദേജു കിം ഒപ്പുവച്ച കരാര്‍ പറയുന്നു.
ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.അര്‍ഹിക്കുന്ന ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എക്സറേയ്ക്ക് നാശം സംഭവിക്കില്ലായിരുന്നു.കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച മൂലം സര്‍ക്കാറിന് 92,60,980 ലക്ഷം രൂപ നഷ്ടവും പാലക്കാടന്‍ ആരോഗ്യ മേഖലയുടെ പുരോഗതി തടസ്സപ്പെടുകയുമാണുണ്ടായത്
ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി Daeju Kim ഒപ്പുവച്ച കരാറിലെ പ്രസക്തഭാഗങ്ങള്‍
( page 2 , number 3. Infrastructure )
Infrastructure: Hospital shall provide and renovate the infrastructure of the identified room as per the agreed design specifications provided by samsung so as to make the same appropriate for use in the program. Renovation may include interior and exterior wall repair and painting. Flooring, ceiling, electricity, conduits, new furniture and similar changes.furthermore ,any infrastructure upgrades required to such rooms to meet requirements as per medical practices such as lead glass ,lead coating and lead walls in these rooms will be undertaken by the hospital itself at its own cost so as to meet program design specifications
Page 4 , number 6 warranty terms/ 6.3 . Samsung standard product warranty does not cover
3 . Defects caused by rats ,cockroaches or any other animal or insects
എക്സറേ യന്ത്രത്തിനുണ്ടായ തകരാര്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായതിനാന്‍ യന്ത്രം സൗജന്യമായി ഉപയോഗയോഗ്യമാക്കി നല്കാന് കമ്പനിക്ക് ബാധ്യതയില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയാണിത്.
സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സാംസങ്ങ് നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എക്സറേ യന്ത്രം അനുവദിച്ചത് . ഫിസിക്കല്‍ എക്സ്-റേ ഫിലിമുകള്‍ക്ക് പകരം ഔട്ട്പുട്ട് ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് സാംസങ്ങ് നല്കിയ പോര്‍ട്ടബിള്‍ എക്സറേ മെഷീനുനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെ കാര്യക്ഷമത മെച്ചപ്പെടുത്താനും രോഗനിര്‍ണ്ണയും വേഗത്തിലാക്കാനും എക്സറേ ഉപകരിക്കും. കിടപ്പു രോഗികള്‍ ,ഐ സി യു വിലുള്ള രോഗികള്‍ തുടങ്ങിയവരുടെ അടുത്തെത്തിച്ച് എക്സറേ എടുക്കാന്‍ കഴിയും എന്നതിനാല്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
കേരളത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ,പാലക്കാട് ജില്ല ആശുപത്രി എന്നിവിടെയും രാജ്യത്ത് മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, കീലോങ്, അകോല, ജാംനഗര്‍, ഷിംല എന്നിങ്ങനെ 142 ആശുപത്രികള്‍ക്കുമാണ് ഡിജിറ്റല്‍ എക്സറേയന്ത്രം നല്‍കിയത്.ഉപയോഗം ,സുരക്ഷ ,പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിരുന്നു.
ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിര്‍ണ്ണയ സാധ്യതയാണ് പാലക്കാടിന് നഷ്ടമായിരിക്കുന്നത്. അതോടൊപ്പം വന്‍കിട കമ്പനികള്‍, സഹായഹസ്തം നീട്ടുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ ഇത്തരം നന്മ ചെയ്യുന്നതില്‍ നിന്നകറ്റും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് രൂപപ്പെടുന്ന കാഴ്ചപ്പാടിനും പ്രാധാന്യമുണ്ട്.
ആയതിനാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരര ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനുണ്ടാക്കിയ
92 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാവണം. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ , ഉപയോഗം ,പരിപാലനം,റിപ്പയറിംഗ്, ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസ അവലോകനം നടത്താനുമുള്ള നടപടിയും ഉണ്ടാവണം.
kerala
വാഗമണ്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര് എക്സൈസ് സംഘത്തിന്റെ പിടിയില്‍.
വാഗമണ്‍: വാഗമണ്ണില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയും തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡും ഫലപ്രദമായി. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര് എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ റഹിമാന്‍ ബസാര്‍ സ്വദേശിയായ മുഹമ്മദ് ഫവാസ് (32), കോഴിക്കോട് ചെനപറമ്പ് സ്നേഹസൗധം വീട്ടില്‍ ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച നടന്ന വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് 50.50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാഗമണ്‍ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 3,75,000 പണവും കൂടി കണ്ടെത്തി. 2025 നവംബര്‍ 11ന് ആലപ്പുഴ അരൂരില്‍ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവണ്‍ താര. ശ്രീമോന് നിലവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. മുഹമ്മദ് ഫവാസിനെതിരെയും നിരവധി മയക്കുമരുന്നുകടത്ത് കേസുകള്‍ നിലവിലുണ്ടന്ന് എക്സൈസ് അറിയിച്ചു.
ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനാലാണ് ഇവര്‍ വാഗമണ്ണില്‍ എത്തിയതെന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികള്‍ക്കെതിരെ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ മിഥുന് വിജയിയുടെ നേതൃത്വത്തിലുള്ള പീരുമേട് എക്സൈസ് റേഞ്ചും സര്‍ക്കിള്‍ ഓഫീസും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂത്തി എക്സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍
കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.
കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

