Connect with us

kerala

വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി എൻജിനീയറിങ് കോളജ് അടച്ചു

വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല

Published

on

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയെങ്കിലും ഒഴിയാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്‍കിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്‍കിയ സംഭവത്തില്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

തടവുകാരുടെ വിസിറ്റേഴ്‌സായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറുന്നുണ്ട്.

Continue Reading

kerala

16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

Published

on

കോട്ടക്കലില്‍ വില്‍പനക്കെത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

കോട്ടക്കല്‍ പുത്തൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. സംഗീത്, കോട്ടക്കല്‍ സബ് ഇന്‍സ്പക്ടര്‍ റഷാദ് അലി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസും ജില്ലാ ഡാന്‍സാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

 

Continue Reading

kerala

പൊലീസ് ട്രെയിനി തൂങ്ങിമരിച്ച സംഭവം; ദുരൂഹതയെന്ന് കുടുംബം

പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു.

Published

on

തിരുവനന്തപുരത്ത് എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപില്‍ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസിലും എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കി.

ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാംപില്‍ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥര്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌

Continue Reading

Trending