Connect with us

kerala

എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്

ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണമെന്നും ജപ്തി നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നോട്ടീസിലുണ്ട്.

Published

on

എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനായി സ്ഥലം വിട്ട് കൊടുത്തവരെ മുന്നറിപ്പ് നല്‍കി റവന്യൂവകുപ്പ്. ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണമെന്നും ജപ്തി നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നോട്ടീസിലുണ്ട്.

നഷ്ടപരിഹാരമായി അധിക തുക കൈപ്പറ്റിയെന്നും ഉടന്‍ തിരിച്ചു നല്‍കണമെന്നും ചൂണ്ടിക്കാട്ടി സ്ഥലം വിട്ടു നല്‍കിയ ഇരുപതോളം പേര്‍ക്കാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കൊച്ചി തുറമുഖം മുതല്‍ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്റര്‍ നാല് വരി പാതയായി വിഭാവനം ചെയ്തതാണ് സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്. 1894 ലെ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തത് എന്നും 2013 ല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വ്യത്യാസമുണ്ടായെന്നുമാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending