Connect with us

Culture

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Published

on

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു

1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Trending