Connect with us

india

ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു

ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു

Published

on

ഇന്ധന സെസ് വഴി വന്‍വരുമാനമുണ്ടാക്കാമെന്ന മോഹത്തിന് തിരിച്ചടി. സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സെസ് നടപ്പാക്കിയതുമൂലം വില്‍പന 1.50 കോടിയോളം ലിറ്റര്‍ ഇടിഞ്ഞു. പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് സെസ് ഏര്‍പെടുത്തിയത്. ഇതിലൂടെ 300 കോടിയോളം രൂപയാണ് സര്‍ക്കാരിന് വരുമാനത്തില്‍ കുറവുവന്നിരിക്കുന്നത്. സ്വകാര്യവാഹനങ്ങള്‍ എണ്ണയടിക്കുന്നത് കുറച്ചതും ചരക്കുവാഹനങ്ങള്‍ പുറത്തുനിന്നാക്കിയതുമാണ് വരുമാനം കുറയാന്‍ കാരണം. മാര്‍ച്ചില്‍ 26.66 കോടി ലിറ്റര്‍ ഡീസല്‍ വിറ്റയിടത്ത് ഏപ്രിലില്‍ 20.28 കോടി ലിറ്ററായി കുറഞ്ഞു. പെട്രോള്‍ 21.21 കോടിയായിരുന്നത് 19.73 ആയും കുറഞ്ഞു.
സാമൂഹികസുരക്ഷാപെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയാണെന്നായിരുന്നു സര്‍ക്കാര്‍ സെസ് ഏര്‍പെടുത്തുന്നതിന് പറഞ്ഞ ന്യായം. ഇതോടെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് കേരളത്തില്‍ ഇന്ധന വില മൂന്നുരൂപയോളം കൂടുതലാണ്. 110 രൂപയോളമാണ് കേരളത്തിലെ പെട്രോള്‍വില. 100 രൂപ ഡീസലിനും. മാഹിയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ഡീസലടിച്ചാണ ്‌ലോറികള്‍ മിക്കതുമിപ്പോള്‍ കേരളത്തിലെത്തുന്നത്.

india

ഗുജറാത്തിൽ 600 വർഷം പഴക്കമുള്ള ദർഗ തകർത്തു; കാവിക്കൊടികൾ സ്ഥാപിച്ചു, 35 പേർ അറസ്റ്റിൽ- വിഡിയോ

മെയ് ഏഴിന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്

Published

on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദര്‍ഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദര്‍ഗ തകര്‍ക്കുകയും ദര്‍ഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് ഏകദേശം 600 ഓളം വര്‍ഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരും ദര്‍ഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദര്‍ഗ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ വലിയൊരു വിഭാഗം നാട്ടുകാരും കുറച്ചുപേര്‍ പുറത്തുനിന്നുള്ളവരുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സിയാസറ്റ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ദര്‍ഗയുടെ ട്രസ്റ്റ് കൈകാര്യം ചെയ്തത് ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നാണ്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ഇമാംഷാ ബാവയുടെയും കുടുംബാംഗങ്ങളുടെയും ഖബറിടം ട്രസ്റ്റിമാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു.

ഇത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും നയിച്ചു’.. അഹമ്മദാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് ഓംപ്രകാശ് ജാട്ട് പറഞ്ഞു. സംഘര്‍ഷത്തില്‍ 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

സമീപകാലങ്ങളിലായി ദര്‍ഗയെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഹിന്ദു വിഭാഗം ഇമാം ഷാഹ് ബാവയെ ‘സദ്ഗുരു ഹന്‍സ്റ്റേജ് മഹാരാജ്’ എന്ന് പുനര്‍നാമകരണം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദര്‍ഗയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഉപവാസ സമരവും നടന്നിരുന്നു. ദര്‍ഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുന്നി അവാമി ഫോറം 2022-ല്‍ പൊതുതാല്‍പ്പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദര്‍ഗയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ക്ഷേത്രമാക്കി മാറ്റുകയാണെന്നും ഇമാം ഷാഹ് ബാവയെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കുകയാണെന്നും മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

india

വര്‍ഗീയത വിളമ്പി കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും; പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ വിവാദത്തില്‍

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

Published

on

വര്‍ഗീയത വിളമ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്‍ശിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു. നരേന്ദ്ര മോദി നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കർണിസേന പ്രസിഡന്റ്

കേന്ദ്രമന്ത്രി പരാഷോട്ടം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

Published

on

ഹരിയാന ബി.ജെ.പി വക്താവും കര്‍ണിസേന പ്രസിഡന്റുമായ സുരാജ് പാല്‍ അമു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാര്‍ട്ടി ലോക്‌സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്രമന്ത്രി പരാഷോട്ടം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

രജ്പുത്ത് നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്ഷത്രിയസമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ പോലും പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു.

ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018ല്‍ പാര്‍ട്ടിയില്‍ നിന്നും അമു രാജിവെച്ചുവെങ്കിലും നേതൃത്വം രാജി നിരാകരിക്കുകയായിരുന്നു.

യുവമോര്‍ച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന വക്താവാണ്. 2018ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു.

Continue Reading

Trending