News
വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം
ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ.
ബൊഗോത്ത: ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ. വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയെങ്കിലും വില്‍സനെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രണ്ടാഴ്ച മുമ്പാണ് നായയെ കാണാതായത്. കുട്ടികളെ ആദ്യം കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികള്‍ ഉപേക്ഷിച്ച പാല്‍ക്കുപ്പി കണ്ടെത്തിയതും വില്‍സണ്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം ഒരു നായ ഉണ്ടായിരുന്നതായി കുട്ടികളും വെളിപ്പെടുത്തിയിരുന്നു. ഇടക്ക് അവശനായ വില്‍സണും സൈനികരും മുഖാമുഖം കണ്ടെങ്കിലും വിചിത്രമായ രീതിയില്‍ പെരുമാറി തിരിഞ്ഞുപോകുകയായിരുന്നു. പിന്നീട് കാട്ടില്‍ വഴിതെറ്റി. സങ്കീര്‍ണമായ ഭൂപ്രദേശവും ഈര്‍പ്പവും പ്രതികൂല കാലാവസ്ഥയും നായയെ വിഭ്രാന്തിയിലേക്ക് നയിച്ചിട്ടുണ്ടാവാമെന്നാണ് വിലയിരുത്തല്‍.
ഭീകരമായ കാട്ടിലെ അന്തരീക്ഷം സൈക്കോളജിക്കല്‍ ബ്ലോക്ക് വരുത്തിയിട്ടുണ്ടാകാമെന്നാണ് കൊളംബിയന്‍ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഓപ്പറേഷന് സമയത്ത് നായയില്‍ ജിപിഎസ് ഘടിപ്പിക്കാത്തതു സംബന്ധിച്ച വിവാദവും പരക്കെ ഉയരുന്നുണ്ട്. തങ്ങളുടെ ‘സഹപ്രവര്‍ത്തകനെ’ കാട്ടില്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി കൊളംബിയന്‍ സൈനിക സംഘം കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. ഹോപ്പ് ദൗത്യം അവസാനിച്ചിട്ടില്ലെന്നും വില്‍സനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരുമെന്നും കൊളംബിയന്‍ സൈന്യത്തിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ജനറല്‍ പെട്രോ സാഞ്ചേസ് പറഞ്ഞു.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

