Connect with us

kerala

നമ്പർ പ്ലേറ്റിനു മാസ്കിട്ട് എ.ഐ ക്യാമറയെ പറ്റിച്ചു, പക്ഷേ സിസിടിവിയിൽ കുടുങ്ങി വിദ്യാർഥി

Published

on

ആലപ്പുഴ: എ.ഐ ക്യാമറ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറച്ച് യാത്ര ചെയ്ത കോളജ് വിദ്യാർഥി പിടിയിൽ. യാത്ര നിരന്തരമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്.

എടത്വ വലിയ പാലത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറക്ക് മുന്നിലാണ് തലവടി സ്വദേശിയായ വിദ്യാര്‍ഥിയുടെ പ്രകടനം. രാവിലെ കോളജിലേക്ക് പോകുമ്പോള്‍ പാലത്തിലേക്ക് തിരിച്ച് വച്ചിരിക്കുന്ന എഐ ക്യാമറക്ക് മുന്നിലെത്തുന്നതിനു മുന്‍പ് ബൈക്കിന്‍റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാസ്‌ക് ഉപയോഗിച്ച് മറയ്ക്കും. വൈകുന്നേരം കോളജിൽനിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കിന്‍റെ പിന്നിലെ നമ്പര്‍ പ്ലേറ്റും മറയ്ക്കും.

സംഭവം പതിവായതോടെ ബൈക്കും സഞ്ചരിക്കുന്ന യാത്രക്കാരനെയും കുറിച്ച് വ്യക്തമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ എടത്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എഐ കാമറയെ കബളിപ്പിച്ചെങ്കിലും സ്വകാര്യ വ്യക്തികളുടെ സിസിടിവിയില്‍ ബൈക്ക് ഉടമയുടെ നമ്പര്‍ പതിഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ പോലീസ് പിടികൂടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

Published

on

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Continue Reading

kerala

ജാനകി എന്ന പേരിനെന്താണ് കുഴപ്പം; പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണ്; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി

മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.

Published

on

കൊച്ചി: ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. ജാനകി ഒരു പൊതുവായ പേരല്ലേ എന്നും പേരിനെന്താണ് കുഴപ്പെമെന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.

സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം എന്തുകൊണ്ട് ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ ടീസറിന് ഇതേ പേരില്‍ അനുമതി നല്‍കിയെന്ന് ഹരജിക്കാര്‍ പറഞ്ഞു.

Continue Reading

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Trending