Connect with us

GULF

ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് സ്വീകരണം നൽകി

മുസ്ലിം ലീഗിന്റെ പഴയകാല പ്രതാപം മഹാരാഷ്ട്രയിൽ മടക്കിക്കൊണ്ടു വരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അവിടുത്തെ നേതൃത്വമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു

Published

on

കുവൈത്ത് സിറ്റി: പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രസ്ഥാനമാണ് കെ.എം.സി.സി. കളെന്നു മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ ഡോ. സി.എച്ച്.ഇബ്രാഹിം കുട്ടി പറഞ്ഞു. ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

മുസ്ലിം ലീഗിന്റെ പഴയകാല പ്രതാപം മഹാരാഷ്ട്രയിൽ മടക്കിക്കൊണ്ടു വരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അവിടുത്തെ നേതൃത്വമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേരോട്ടം ലഭിക്കാത്തത് മതേതര നിലപാടുള്ള മുസ്ലിം ലീഗിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന നവജീവൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം ആശംസകളർപ്പിച്ചു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് മൂടാൽ, കാസറഗോഡ് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത്, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, ജില്ലാ-മണ്ഡലം നേതാക്കളായ അൻവർ, മുജീബ് നിറമരുതൂർ, ബഷീർ വാജ്‌ദാൻ, സുഹൈൽ ബല്ല, മദനി, കബീർ മൂസാജിപ്പാടി സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

GULF

ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി

അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും

Published

on

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഹജ്ജ് വിസയില്‍ എത്തുന്നവര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി ഭരണകൂടം. ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഒരുക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി വിഷന്‍ 2030ന്റെ ലക്ഷ്യവുമായി കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൗദി സര്‍ക്കാരിന്റെ കീഴിലെ വിദേശകാര്യം, ഹജ്ജ്, ഉംറ മന്ത്രാലയവും സൗദി ഡാറ്റ ആന്‍ഡ് എഐ അതോറിറ്റി മന്ത്രാലയും സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്ര കാര്യക്ഷമമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.

അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും. മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക സ്റ്റാംപ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ബുധനാഴ്ച പുറത്തിരിക്കിയിരുന്നു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നിവിടങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രത്യേക പ്രോസസ്സിംഗ് ഹാളുകളില്‍ സ്റ്റാംപ് ലഭ്യമാകും.

Continue Reading

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending