kerala
മഴക്കെടുതി: അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി വേണം,പനിക്കണക്ക് സര്‍ക്കാര്‍ മറച്ച് വയ്ക്കരുത്; വി.ഡി സതീശന്
സംസ്ഥാനത്ത് വ്യാപകമായി പനി പടരുമ്പോഴും കണക്കുകള്‍ സര്‍ക്കാര്‍ മറച്ച് വയ്ക്കുകയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാല്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിന് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി പനി പടരുമ്പോഴും കണക്കുകള്‍ സര്‍ക്കാര്‍ മറച്ച് വയ്ക്കുകയാണ്. കോവിഡ് മരണങ്ങള് മറച്ച് വച്ച അതേരീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. മണ്‍സൂണിന് മുന്നോടിയായ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. എന്നിട്ടും പനിക്കണക്ക് മറച്ച് വയ്ക്കുകയെന്ന നടപടി മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും അടിയന്തിര നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.
kerala
ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി
ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല്‍ കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.
കാണാതായ വിദ്യാര്‍ഥികള്‍ നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.
kerala
തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന് (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര് പിടിയില്‍
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്