Connect with us

india

മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെത് മനുഷ്യത്വരഹിതമായ കുറ്റകൃത്യം- രാഹുല്‍ ഗാന്ധി

ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

Published

on

ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്.

മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവന്‍ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ നിയമനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും സിദ്ധി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു.മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ പ്രവേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്ത ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending