india
മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെത് മനുഷ്യത്വരഹിതമായ കുറ്റകൃത്യം- രാഹുല്‍ ഗാന്ധി
ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്.
മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവന്‍ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
भाजपा राज में आदिवासी भाइयों और बहनों पर अत्याचार बढ़ते ही जा रहे हैं।
मध्यप्रदेश में एक भाजपा नेता के अमानवीय अपराध से सारी इंसानियत शर्मसार हुई है।
यह भाजपा का आदिवासियों और दलितों के प्रति नफ़रत का घिनौना चेहरा और असली चरित्र है!
— Rahul Gandhi (@RahulGandhi) July 5, 2023
അതേസമയം പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ നിയമനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും സിദ്ധി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു.മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ പ്രവേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്ത ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
