Connect with us

kerala

9 ജില്ലകളിലെ 17 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ 10ന്‌

വോട്ടെണ്ണല്‍ ആഗസ്ത് 11 ന്

Published

on

ഒൻപതു ജില്ലകളിലെ പതിനേഴ് തദ്ദേശവാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ്.വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24ന്. 26 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണല്‍ ആഗസ്ത് 11 ന് രാവിലെ 10ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാൻ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിമുതല്‍ പ്രാബല്യത്തിലായി.  ഉപതെരഞ്ഞെടുപ്പുള്ള പഞ്ചായത്തുകളില്‍ മുഴുവൻ വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ അവ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ബ്ലോക്ക് പഞ്ചായത്തില്‍ 4000 രൂപയും പഞ്ചായത്തില്‍ 2000 രൂപയുമാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍

(ജില്ലാ, തദ്ദേശസ്ഥാപനം, വാര്‍ഡുനമ്ബര്‍ ക്രമത്തില്‍)

കൊല്ലം: തെന്മല – ഒറ്റക്കല്‍ (അഞ്ച്), ആദിച്ചനല്ലൂര്‍ പുഞ്ചിരിച്ചിറ (രണ്ട്).

ആലപ്പുഴ: തലവടി കോടമ്ബനാടി (13).

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവൻ തുരുത്ത് (മൂന്ന്).

എറണാകുളം: ഏഴിക്കര വടക്കുപുറം (മൂന്ന്), വടക്കേക്കര മുറവൻ തുരുത്ത് (11), മൂക്കന്നൂര്‍ കോക്കുന്ന് (നാല്), പള്ളിപ്പുറം പഞ്ചായത്ത് വാര്‍ഡ് (10).

തൃശൂര്‍: മാടക്കത്തറ താണിക്കുടം (15).

പാലക്കാട്: പൂക്കോട്ട്കാവ് താനിക്കുന്ന് (ഏഴ്).

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ -ചെമ്മാണിയോട് (രണ്ട്), ചുങ്കത്തറ കളക്കുന്ന് (14), തുവ്വൂര്‍ അക്കരപ്പുറം (11), പുഴക്കാട്ടിരി കട്ടിലശ്ശേരി (11).

കോഴിക്കോട്: വേളം -പാലോടിക്കുന്ന് (17).

കണ്ണൂര്‍: മുണ്ടേരി താറ്റിയോട് (10), ധര്‍മ്മടം പരീക്കടവ് (11)

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending