kerala
ലക്ഷങ്ങള്‍ മുടക്കി കെട്ടിടം ഉണ്ടാക്കി; പക്ഷേ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ സമയമില്ല, ഭീതിയുടെ നടുവില്‍ വില്ലേജ് ഓഫീസ്
കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ ലക്ഷങ്ങള്‍ മുടക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാര്‍ക്ക് പ്രതിസന്ധി. ഒരു മാസം മുന്‍പ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തതാണ് കാരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് വിവരം. ഇതുമൂലം കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.
ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത് 1956 ലാണ്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതല്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി.
നാട്ടുകാര്‍ക്ക് ഈ വില്ലേജ് ഓഫീസിലെത്താന്‍ കടമ്പകളേറെയുണ്ട്. ഉടുമ്പന്‍ചോലയില്‍ നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താനാവൂ. ചായ കുടിക്കാനും ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഉടുമ്പന്‍ചോലയിലേക്ക് തിരികെ പോകണം. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഓഫീസ്. ഇവിടെ പല തവണ കാട്ടാന കൂട്ടം എത്തിയിട്ടുണ്ട്. തോട്ടപ്പുഴുവിന്റെയും പാമ്പിന്റെയും ശല്യവും രൂക്ഷമാണ്. മഴ കനത്താല്‍ വൈദ്യുതിയും ഇന്റര്‍നെറ്റും കിട്ടില്ല. പത്തു ദിവസം വരെ സര്‍ട്ടിഫിക്കറ്റുകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകുന്നില്ല. അഞ്ച് ജീവനക്കാരുള്ള ഓഫീസില്‍ ആവശ്യത്തിന് ഫര്‍ണിച്ചറുകളുമില്ല. പൊളിഞ്ഞ കതകിന്റെ പലകയിലാണ് ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാല്‍ ഫയലുകള്‍ ചിതലരിക്കും. ഈ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം വേഗത്തിലാക്കണമെന്ന് ആവശ്യം ഉയരുന്നത്.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
kerala
പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
നെഹ്‌റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.
kerala
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala20 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി