kerala
കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്
കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്.

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്. 9.30 മുതല്‍ തുടങ്ങുന്ന ഈ സമ്മിറ്റില്‍ സംരംഭകനും പീക്ക് പെര്‍ഫോര്‍മന്‍സ് കോച്ചുമായ സജീവ് നായര്‍, കേരളത്തിലെ ലീഡിങ്ങ് ബിസിനസ് സ്ട്രാറ്റജിസ്റ്റും ട്രെയിനറുമായ എ.ആര് രഞ്ജിത് എന്നിവരുടെ സെഷനുകള്‍ ഉണ്ടാകും. ബിസിനസ് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് bizedge ന്റെ ഏറ്റവും വലിയ പ്രത്യേകത. സെലിബ്രിറ്റി സംരംഭകരുടെ പാനല്‍ ഡിസ്കഷന്, സ്റ്റാളുകള്‍, പാര്‍ടണറിങ്, ബി2ബി നെറ്റ് വര്‍ക്കിങ് തുടങ്ങി ഒരുപാട് അവസരങ്ങളും അവിടെയുണ്ടാകും.
ആഞ്ജലോ ജോര്‍ജ് (CEO, Bisleri), മെഹറൂഫ് മനലോടി (md, chairman- gtec), ഷാജു (popees), ഡോ.തോമസ് ജോര്‍ജ് (lead college) എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്കഷനും ഒരു പ്രധാന ആകര്‍ഷണമാകും. ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി കണ്‍സള്‍ട്ടിങ്ങിലൂടെയും ട്രെയിനിങ്ങുകളിലൂടെയും, ഇവന്റുകളിലൂടെയും നിരവധി സംരംഭകര്‍ക്ക് പിന്തുണ നല്കി വരുന്ന ബിസിനസ് കള്‍സള്‍ട്ടിങ് സ്ഥാപനമാണ് ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ്. ഇതുവരെയായി 2500 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ അയോണ്‍, ക്ലീനിങ്ങ് ബ്രാന്‍ഡായ Terol G , ONDC പ്ലാറ്റ്ഫോമായ placeorder.com എന്നിവരാണ് BizEdge ന്റെ പ്രധാന പാര്‍ട്ട്ണര്‍മാര്‍ .
രജിസ്ട്രേഷനും സ്റ്റാള്‍ ബുക്കിങ്ങിനും ബന്ധപ്പെടാം: 8129930222,8129971222
kerala
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ജെയ്സണ്‍ അലക്സ് ആണ് തൂങ്ങി മരിച്ചത്. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലായിരുന്നു അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സണ്‍ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളില്‍ പോയ സമയത്താണ് അലക്സ് ജീവനൊടുക്കിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടം അടക്കം പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
kerala
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
kerala
പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം.

പാലക്കാട് പഴയ ലക്കിടിയില്‍ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം.
പഴയലക്കിടി പതിനാലാം നമ്പര്‍ അങ്കണവാടിയിലാണ് മോഷണശ്രമം ഉണ്ടായത്. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് കവരാന്‍ ശ്രമിച്ചത്.
സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും, കുട്ടിയെ ചേര്‍ക്കുന്നതിനുള്ള വിവരം അന്വേഷിക്കാന്‍ എത്തിയതാണെന്ന വ്യാജേനെയായിരുന്നു മോഷണ ശ്രമം. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി