Connect with us

kerala

ചാന്ദ്നിയുടെ കൊലപാതകം ; വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ലെന്ന് പി.എം.എ സലാം

ആലുവ തായ്ക്കാട്ടുകര സ്കൂളില്‍ മൃതദേഹം സന്ദര്‍ശിച്ചു. അമ്മയെ ആശ്വസിപ്പിച്ചു.ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്,ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട് എന്നിവരും കൂടെയുണ്ടായിരുന്നു

Published

on

ആലപ്പുഴയിലെ അഞ്ചുവയസ്സുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.ചാന്ദ്നി എന്ന ആറ് വയസ്സുകാരിയുടെ ദുരൂഹമരണം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മനഃസാക്ഷി ഉളളവരാരും മുക്തരായിട്ടില്ല.കേരളത്തില്‍ ആരും സുരക്ഷിതരല്ല എന്നത് ഒരിക്കല്‍ കൂടി പറയേണ്ടി വരുന്നതില്‍ ഏറെ മനഃപ്രയാസവും ലജ്ജയുമുണ്ട്. മദ്യവും മയക്ക്മരുന്നും കേരളത്തില്‍ ഇത്രയും സുലഭമായി ലഭിക്കുന്ന ഒരു കാലം മുമ്പ് ഉണ്ടായിട്ടില്ല. അത് മൂലമുളള കുറ്റകൃത്യങ്ങളും കൊലപാതകപരമ്പരകളും നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന് തടയിടേണ്ട സര്‍ക്കാര്‍ പക്ഷേ സ്വന്തമായി ബ്രാന്‍്ഡ് ചെയ്ത മദ്യം വിപണിയിലെത്തിക്കാനുളള ധൃതിയിലാണെന്നും അദ്ദേഹം ഫെയ്‌സ്ബൂക് പോസ്റ്റിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം :

ചാന്ദ്നി എന്ന ആറ് വയസ്സുകാരിയുടെ ദുരൂഹമരണം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മനഃസാക്ഷി ഉളളവരാരും മുക്തരായിട്ടില്ല. അത്യന്തം ക്രൂരമായാണ് ചാന്ദ്നി കൊല്ലപ്പെട്ടത്.കുട്ടിയെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനായില്ല.കേരളത്തിലെ ഏതെങ്കിലും ഒരു കുഗ്രാമത്തിലല്ല മറിച്ച് മീറ്റര്‍ തോറും സി.സി.ടി.വി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമുളള നിറഞ്ഞ ആലുവ പോലെ ഒരു നഗരത്തില്‍ ആറ് വയസ്സുകാരിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ല. കേരളത്തില്‍ ആരും സുരക്ഷിതരല്ല എന്നത് ഒരിക്കല്‍ കൂടി പറയേണ്ടി വരുന്നതില്‍ ഏറെ മനഃപ്രയാസവും ലജ്ജയുമുണ്ട്. കേസിലെ പ്രതി സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമാണെന്ന് പോലീസും നാട്ടുകാരും പറയുന്നുണ്ട്. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ക്രൂരമായ കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും പിടിക്കപ്പെടുന്നവരെല്ലാം മദ്യ മയക്കുമരുന്ന് ലഹരിക്ക് അടിമകളാണ്. മദ്യവും മയക്ക്മരുന്നും കേരളത്തില്‍ ഇത്രയും സുലഭമായി ലഭിക്കുന്ന ഒരു കാലം മുമ്പ് ഉണ്ടായിട്ടില്ല. അത് മൂലമുളള കുറ്റകൃത്യങ്ങളും കൊലപാതകപരമ്പരകളും നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന് തടയിടേണ്ട സര്‍ക്കാര്‍ പക്ഷേ സ്വന്തമായി ബ്രാന്‍്ഡ് ചെയ്ത മദ്യം വിപണിയിലെത്തിക്കാനുളള ധൃതിയിലാണ്. കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യം ഒരു പോഷകാഹാരമാണെന്ന പുതിയ വെളിപാടും ഇതോട് കൂട്ടി വായിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ ഇനിയും ചാന്ദ്നിമാര്‍ ഉണ്ടായിക്കൂടാ.. മദ്യവും മയക്ക്മരുന്നും വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ക്ക് അറുതിയുണ്ടാകണം, അഥവാ സര്‍ക്കാര്‍ ഉണ്ടാക്കണം.
ആലുവ തായ്ക്കാട്ടുകര സ്കൂളില്‍ മൃതദേഹം സന്ദര്‍ശിച്ചു. അമ്മയെ ആശ്വസിപ്പിച്ചു.ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്,ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട് എന്നിവരും കൂടെയുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending