Connect with us

kerala

ആഭ്യന്തര വകുപ്പില്‍ നടക്കുന്നത് നാണംകെട്ട കാര്യങ്ങള്‍; ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കും: വി.ഡി സതീശന്‍

എല്ലാ വിഷയങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയില്‍ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

എല്ലാ വിഷയങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയില്‍ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഇങ്ങോട്ട് മാത്രമെ പറയൂ. മുഖ്യമന്ത്രി പാര്‍ട്ടി യോഗങ്ങളില്‍ മാത്രമെ സംസാരിക്കൂ. പാര്‍ട്ടി യോഗങ്ങളില്‍ മുന്നില്‍ ഇരിക്കുന്ന സഖാവിന് എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനാകില്ലല്ലോ. മാധ്യമങ്ങളെ കാണാനും പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മുഖ്യമന്ത്രി തയാറല്ല. ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മറുപടിയില്ല. നാട്ടില്‍ എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പില്‍ നാണംകെട്ട കാര്യങ്ങളാണ് നടക്കുന്നത്. ഉത്തരം പറയേണ്ടെന്നത് മുഖ്യമന്ത്രി ഒരു സൗകര്യമായി എടുത്തിരിക്കുകയാണ്. പക്ഷെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിക്കും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടല്ല നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. അയാളോട് ചോദിച്ചിട്ടല്ല നിയമസഭയിലെ നടപടിക്രമങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിയമസഭയുടെ പുറത്ത് നിന്ന് പറഞ്ഞാല്‍ മതിയെന്നാണ് കേരളത്തിലെ ജനങ്ങള്‍ സുരേന്ദ്രന്റെ പാര്‍ട്ടിയോട് പറഞ്ഞിരിക്കുന്നത്. അദ്ദേഹം നിയമസഭ ഗേറ്റിന് പുറത്ത് നിന്നു കൊണ്ട് പറയുകയും തീരുമാനിക്കുകയും ചെയ്താല്‍ മതി. അകത്ത് പറയേണ്ട കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കും. സ്പീക്കര്‍ക്കെതിരായ വിഷയത്തില്‍ യു.ഡി.എഫ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് പറയേണ്ടിടത്ത് പറയും അദ്ദേഹം പറഞ്ഞു.

തനൂരിലെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുതരമായ കൃത്യവിലോപവും കുറ്റകൃത്യവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. രാസ പരിശോധനാ ഫലം കൂടി പുറത്ത് വരട്ടെ. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ട്.

തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന തോമസ് കെ. തോമസ് എം.എല്‍.എയുടെ ആരോപണം ഗുരുതരമാണ്. അദ്ദഹത്തിന്റെ ഡ്രൈവറുമായി ചേര്‍ന്ന് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടയാള്‍ ഗൂഡാലോച നടത്തിയെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇക്കാര്യം ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണം അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി.

Published

on

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍. PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണഅ കണ്ടെത്തല്‍.

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

Continue Reading

kerala

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 72,480 രൂപയായിരുന്നു.

Continue Reading

Trending