Connect with us

kerala

കോഴിക്കോട് എം.ഡി.എം.എ വില്‍പന; ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്ന് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്

Published

on

കോഴിക്കോട്: കൂമ്പാറയില്‍ ടിപ്പര്‍ ലോറിഡ്രൈവര്‍ എംഡിഎംഎ വില്‍പനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്‌ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ ഷൗക്കത്ത് സ്‌കൂള്‍ കുട്ടികള്‍ക്കടക്കം ലഹരിമരുന്നു നല്‍കിയതായി പൊലീസ് പറഞ്ഞു.

കൂമ്പാറ മാത ക്രഷറിന്റെ സമീപത്തു നടന്ന പൊലീസ് വാഹന പരിശോധനയിലാണ് 1.99 ഗ്രാം എം.ഡി എം.എയുമായി പ്രതി പിടിയിലാകുന്നത്. ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്ന് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്.

 

kerala

ലൈംഗികാരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍

വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

Published

on

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍. അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടന്‍ വ്യക്തമാക്കിയിരുന്നു. ഗവേഷക വിദ്യാര്‍ഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ അദ്ദേഹം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായിരുന്നു.

വേടനെതിരായ കേസുകള്‍ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും ഹരിദാസ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ള വേടന്റെ കൈവശം ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, ലൈംഗികാരോപണങ്ങളുണ്ടായിട്ടും വേടന്‍ കഴിഞ്ഞ ദിവസം വേടന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്നായിരുന്നു പരിപാടിക്കിടെ വേടന്‍ നടത്തിയ പ്രതികരണം.

Continue Reading

kerala

ഡോ. എം.കെ മുനീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് എം.കെ മുനീര്‍. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

Continue Reading

kerala

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘം; ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങള്‍

Published

on

സി.പി.എം വെറുമൊരു കവര്‍ച്ചാ സംഘമായി മാറിയെന്ന ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറി മുതല്‍ മേല്‍ത്തട്ട് വരെയുള്ളവര്‍ കട്ട് മുടിക്കുന്നത് ലക്ഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ കണ്ണന്‍, എ.സി മൊയ്തീന്‍, വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കളെല്ലാം കോടികളാണ് പാര്‍ട്ടിയുടെ പേരില്‍ കട്ട് മുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പര്‍ക്ലാസ് ഡീലിങാണ് എ.സി മൊയ്തീന്‍ നടത്തുന്നത്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം, ജില്ലാ സെക്രട്ടറിക്ക് 25,000 സ്റ്റേറ്റ് നേതാവിന് ഒരു ലക്ഷം എന്നിങ്ങനെയാണ് വിഹിതത്തിന്റെ കണക്ക്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending