Connect with us

india

ഭാരത് ജോഡോ 2.0; നീക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്‌

വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താഴെ തട്ടില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങള്‍, സ്വീകരണ കേന്ദ്രങ്ങള്‍, മറ്റു കാര്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്നത്. ഇതിനുള്ള കൂടിയാലോചനകളും സജീവമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ് വലിയ വിജയമായതിനു പിന്നാലെ തന്നെ, യാത്രക്ക് രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമയവും മറ്റു കാര്യങ്ങളും നിശ്ചയിച്ചിരുന്നില്ല.

ഇതിനിടെ എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിഅയോഗ്യനാക്കപ്പെട്ടത് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. സുപ്രീംകോടതി വിധിയിലൂടെ രാഹുല്‍ എം.പി സ്ഥാനത്ത് തിരിച്ചെത്തിയതോടെ യാത്രയുടെ രണ്ടാം പതിപ്പിന് ഏറ്റവും അനുകൂല സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നത്. യാത്രയുടെ തിയതി, റൂട്ട് എന്നിവ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കശ്മീര്‍ വരെയായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ്. ഇത്തവണ പടിഞ്ഞാറ് ഗുജറാത്തിലെ കച്ച് തീരത്തുനിന്ന് തുടങ്ങി കിഴക്ക് മേഘാലയയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്രയുടെ റൂട് തയ്യാറാക്കുന്നത്. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടിലേക്ക് യാത്രയുടെ രണ്ടാം പതിപ്പിനായി രാഹുലിനെ ക്ഷണിക്കുന്നുവെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞു. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിട്ടും ഭാരത് ജോഡോ ഒന്നിന്റെ യാത്രാമാപ്പില്‍ നിന്ന് ഗുജറാത്ത് പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തിന്റെ ഗോത്ര മേഖലയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നെങ്കിലും എ.എ.പിയുടെ രംഗപ്രവേശത്തോടെ തിരഞ്ഞെടുപ്പില്‍ ആ സ്വാധീനം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഭാരത് ജോഡോ യാത്രയിലൂടെ സ്വാധീന മേഖലകളിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഒന്നാം പതിപ്പില്‍ യാത്രയുടെ പ്രാതിനിധ്യം കുറവായിരിരുന്നു. മൂന്ന് ജില്ലകളിലായി 130 കിലോമീറ്ററാണ് യു.പിയില്‍ ഭാരത് ജോഡോ സഞ്ചരിച്ചത്. രണ്ടാം പതിപ്പില്‍ യു.പിയിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കണമെന്ന് അന്നു തന്നെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. ഇതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. മധ്യപ്രേദശും ജാര്‍ഖണ്ഡും ബിഹാറും പശ്ചിമബംഗാളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കടന്നാകും രണ്ടാം പതിപ്പിന്റെ പ്രയാണം.

മോദി – അദാനി സഖ്യമായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഒന്നാം പതിപ്പില്‍ രാഹുല്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്ന്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോള്‍ സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി എത്തുന്ന ജോഡോ യാത്രക്ക് പ്രസക്തി വീണ്ടും വര്‍ധിക്കും. ഒന്നാം പതിപ്പിന് ലഭിച്ച സ്വീകാര്യതയേക്കാള്‍ വലിയ ആവേശമായി രണ്ടാം പതിപ്പിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് താഴെ തട്ടില്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

india

‘സ്വയം പ്രഖ്യാപിത ദിവ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കമ്മിഷന്‍ പരിശോധിക്കണം’: മോദിയ്‌ക്കെതിരെ ശശി തരൂര്‍

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം”- തരൂര്‍ പറഞ്ഞു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

Continue Reading

india

ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 889 സ്ഥാനാര്‍ഥികള്‍

ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്

Published

on

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ അടക്കമുള്ളവര്‍ ഇന്ന് ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്.

889 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ 14ഉം ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാര്‍ഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി എഴുതും. ഏഴുസീറ്റുള്ള ഡല്‍ഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിയ ജമ്മുകാശ്മീരിലെ അനന്ത്‌നാഗിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പുണ്ട്. കനയ്യ കുമാര്‍, മേനക ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍,കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. അതേസമയം, ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിങ് കുറക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

Continue Reading

Trending