india

തദ്ദേശ സ്ഥാപന വോട്ടര്‍ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബര്‍ 8ന്

By webdesk13

August 15, 2023

കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് കമ്മിഷന്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള വോട്ടര്‍ പട്ടിക ലെര.സലൃമഹമ.ഴീ്.ശില്‍ സെപ്റ്റംബര്‍ ഒന്നിന് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കും.

ഇവ പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെയും മറ്റും പേരുകള്‍ സെപ്റ്റംബര്‍ 2നു മുന്‍പ് ഒഴിവാക്കണം. മരിച്ചവരുടെ പേരുവിവരങ്ങള്‍ റജിസ്റ്റര്‍ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ 7 ദിവസത്തിനു ശേഷം നീക്കം ചെയ്യണം. കരട് പട്ടിക സെപ്റ്റംബര്‍ 8നും അന്തിമ പട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.