Connect with us

Health

സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്നവരാണോ; എങ്കില്‍ ഇത് അറിയുക, അളവു കൂടിയാല്‍ വൃക്കകളെ തകരാറിലാക്കും

കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും

Published

on

അമിതമായ പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും.

പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവ കരളിനു ദോഷകരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും, വയറു വീര്‍ക്കുന്നതിനും കാരണമാകും.

അതു പോലെ തന്നെ ഇത് ശരീരത്തില്‍ പലയിടത്തായി ചുവന്ന പാടുകളും സൃഷ്ടിക്കും. ഇതിന്റെ ഉപയോഗം മൂലം കരള്‍ അമിതധ്വാനം ചെയ്യുന്നതിനാല്‍ കഠിനമായ ക്ഷീണവും, മറവിയും, അസ്വസ്ഥതയും നമ്മളില്‍ ഉണ്ടാക്കും. ഉപയോഗത്തിന്റെ അളവു കൂടും തോറും കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നു പോകും.അതിനാല്‍ കരള്‍രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കരുത്. അളവു കൂടിയാല്‍ അത് വൃക്കകളേയും തകരാറിലാക്കും.

 

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Health

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

Published

on

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.

കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

Trending