Connect with us

kerala

ഹര്‍ഷിന കേസ് അട്ടിമറിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന തുറന്ന പോരില്‍

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഡോക്ടര്‍മാരുടെ സംഘടന.

Published

on

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഡോക്ടര്‍മാരുടെ സംഘടന. ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കുന്നതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടി രംഗത്തെത്തിയത്. അതേസമയം വിഷയത്തില്‍ നിസംഗത തുടരുകയാണ് സര്‍ക്കാര്‍. കത്രിക വയറ്റിലകപ്പെട്ട ഹര്‍ഷിനയോടൊപ്പമാണെന്ന് പ്രഖ്യാപിച്ച മന്ത്രി വീണ ജോര്‍ജിന്റെ നിലപാടാണ് ഏറെ പരിഹാസ്യം. കേസ് അട്ടിമറിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

അതേസമയം സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. ഇതുപ്രകാരം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. സമ്മര്‍ദ്ദം മൂലമാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളിയത് എന്നാണ് പരാതിക്കാരുടെ ഭാഷ്യം.

അതേസമയം, കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ വടംവലിയായി ശക്തമായി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നുവെന്നും ഇതിന് എന്ത് തെളിവാണ് കൈയിലുള്ളതെന്നുമാണ് കെജിഎംസിടിഎ ചോദിക്കുന്നത്. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് എസ് പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

Continue Reading

Trending