kerala
വെട്ടുകേസില്‍ ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ്; സി.പി.എം- ബി.ജെ.പി രഹസ്യചര്‍ച്ച
019 ല്‍ എ.എന്‍.പുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണ് ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.

സി.പി.എം ലോക്കല്‍കമ്മിറ്റിയംഗം അടക്കം പ്രതിയായ വെട്ടുകേസ് ഒത്തുതീര്‍ക്കാന്‍ ആലപ്പുഴയില്‍ സി.പി.എം- ബി.ജെ.പി രഹസ്യചര്‍ച്ച. 2019 ല്‍ എ.എന്‍.പുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണ് ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
അന്‍പതിനായിരം രൂപ അഡ്വാന്‍സും കേസ് പിന്‍വലിച്ചാല്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് മുഴുവന്‍ തുകയും എന്നതായിരുന്നു പ്രാദേശിക നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥ.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്നും നാളെയും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
kerala
35കാരന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!

കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്.
സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് വോട്ടര്‍ പട്ടികയില്‍ അല്‍ഭുതം സൃഷ്ടിച്ചവര്‍ തന്നെയാണ് പുതിയ വോട്ടര്‍ പട്ടികയിലും കൗതുകം നിറച്ചത്. 35കാരന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.
kerala
കോട്ടയം മെഡിക്കല്‍ കോളേജപകടം; അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ചു
കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും.

കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിര്‍ദേശം.
പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികളില്‍ പരിശോധന തുടരുകയാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും.
ജൂലൈ 3ന് രാവിലെയാണ് മെഡിക്കല്‍ കോളേജിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദുവാണ് മരിച്ചത്. ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
-
india3 days ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
-
india3 days ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
kerala3 days ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന് മരിച്ചു
-
More3 days ago
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
-
india3 days ago
ഇപ്പോൾ വിജയ് യുടെ മുഖത്തടിക്കാൻ തോന്നുന്നുവെന്ന് നടൻ രഞ്ജിത്ത്
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി; 5 മുതല്‍ 15 വരെ വര്‍ധിപ്പിച്ചു
-
india3 days ago
ന്യൂ നോര്‍മല്‍; ചൈന ഭീഷണിയില്‍ വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്